Archana Death Case:അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം- കേന്ദ്ര മന്ത്രി വി. മുരളീധരൻ

 പൊലീസ് അന്വേഷണം ശരിയായരീതിയിൽ അല്ലെന്ന ആരോപണങ്ങളുമുണ്ട്

Last Updated : Jun 26, 2021, 07:20 AM IST
  • പൊലീസ് അന്വേഷണം ശരിയായരീതിയിൽ അല്ലെന്ന ആരോപണങ്ങളുമുണ്ട്.
  • ഈ സാഹചര്യത്തിൽ കുടുംബത്തിൻ്റെ പരാതി പരിഗണിച്ച് വിശദമായി അന്വേഷണം ആവശ്യമാണെന്ന് മന്ത്രി
  • സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
Archana Death Case:അർച്ചനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം- കേന്ദ്ര മന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂർ ചിറത്തല വിളാകത്ത്  ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവതി  മരിച്ചതിൽ സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ചിറത്തല വിളാകം സ്വദേശി അശോകൻ്റെ മകൾ അർച്ചന (22) തീ പൊള്ളലേറ്റ്  മരിച്ചതിൽ ബന്ധുക്കളും നാട്ടുകാരും ഏറെ സംശയങ്ങൾ ഉയർത്തുന്നുണ്ട്.

 പൊലീസ് അന്വേഷണം ശരിയായരീതിയിൽ അല്ലെന്ന ആരോപണങ്ങളുമുണ്ട്.  ഈ സാഹചര്യത്തിൽ കുടുംബത്തിൻ്റെ പരാതി പരിഗണിച്ച് വിശദമായി അന്വേഷണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.കേരളത്തിൽ സ്ത്രീകൾക്കും,കുട്ടികൾക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന  സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.അർച്ചനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News