തിരുവനന്തപുരം: അറബിക്കടലിൽ 'ടൗട്ടെ' ചുഴലിക്കാറ്റ് രൂപപ്പെട്ടു.  ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.  രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം ഇന്ന് കാറ്റിന് ശക്തിയേറുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  അറിയിച്ചിട്ടുണ്ട്.


Also Read: കേരളത്തിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു, നൂറിലേറെ വീടുകളിൽ വെള്ളം കയറി


സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്.  കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്ന് തീരദേശത്തും മലയോര [പ്രദേശത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം അറിയിച്ചിട്ടുണ്ട്.  


ഇതിനിടയിൽ അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് അമേരിക്കയുടെ നാവികസേന വിഭാഗത്തിലെ ജോയിന്‍റ് ടൈഫൂണ്‍ വാര്‍ണിംഗ് സെന്‍റർ ചുഴലിക്കാറ്റിനെക്കുറിച്ച് കൃത്യമാര്‍ന്ന സൂചനകളെത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യന്‍ കാലാവസ്ഥാ സൂചനയില്‍ ചുഴലിക്കാറ്റായിരൂപം മാറിയെന്ന് സ്ഥിരീകരിച്ചിട്ടില്ല മറിച്ച് അതിതീവ്ര ന്യൂനമർദ്ദം ടൗട്ടെ എന്ന ചുഴലിക്കാറ്റായി മാറിയേക്കാം എന്നാണ് നിഗമനം. 


Also Read: ശനിദോഷം നീങ്ങാൻ ശനിയാഴ്ച ഈ രീതിയിൽ വ്രതമെടുക്കുന്നത് ഉത്തമം 


സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെല്ലാം വെള്ളംകയറിക്കൊണ്ടി രിക്കുന്നതിനാല്‍ നിരവധിപേരെ മാറ്റിപാര്‍പ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയുടെ പടിഞ്ഞാറന്‍ തീരം  ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ടെന്ന് കരുതുന്ന കണ്ണൂര്‍, കാസര്‍ഗോഡ് തീരമേഖലയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  


ദുരന്തനിവാരണ സേനയ്ക്കൊപ്പം കരസേനയുടെ അഞ്ച് സംഘത്തെ വടക്കന്‍ ജില്ലകളിലേയ്ക്ക് വിന്യസിക്കാന്‍ തീരുമാനിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയും കൊച്ചി കേന്ദ്രീകരിച്ച് സജ്ജമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക