കേരളത്തിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു, നൂറിലേറെ വീടുകളിൽ വെള്ളം കയറി

ദുരിതബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൃശൂരിലെ ചാവക്കാട്, കൊടുങ്ങല്ലൂർ തീരദേശത്തും കടലാക്രമണം ശക്തം

Written by - Zee Hindustan Malayalam Desk | Last Updated : May 14, 2021, 06:40 PM IST
  • കൊല്ലം, എറണാകുളം, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്
  • തൃശൂർ കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങാട് പഞ്ചായത്തുകളിൽ വൻ നാശനഷ്ടമുണ്ടായി
  • കോഴിക്കോട് കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് അടച്ചു
  • സ്ഥിതി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്
കേരളത്തിലെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം; നിരവധി വീടുകൾ തകർന്നു, നൂറിലേറെ വീടുകളിൽ വെള്ളം കയറി

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം (Coastal Erosion) രൂക്ഷം. അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെയാണ് സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, പൊഴിയൂർ, പൂന്തുറ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. നൂറ് കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് (Camp) മാറ്റുകയാണ്. പ്രദേശത്തെ സ്ഥിതി ​ഗുരുതരമായി തുടരുകയാണ്.

കൊല്ലം, എറണാകുളം, തൃശൂർ, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. തൃശൂർ കൊടുങ്ങല്ലൂരിലെ എറിയാട്, എടവിലങ്ങാട് പഞ്ചായത്തുകളിൽ വൻ നാശനഷ്ടമുണ്ടായി. കോഴിക്കോട് കാപ്പാട്-കൊയിലാണ്ടി തീരദേശ  റോഡ് അടച്ചു. സ്ഥിതി രൂക്ഷമായ പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ് (Alert). മലപ്പുറം പൊന്നാനി വെളിയങ്കോട് ശക്തമായ കടലാക്രമണമാണ്. പത്തുമുറി, തണ്ണിത്തുറ, പാലപ്പെട്ടി മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്.

ALSO READ: ന്യൂനമർദം തീവ്രന്യൂനമർദമായി; അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്

കൊച്ചി ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേന എത്തി. ആലപ്പുഴ ജില്ലയിലെ പല്ലന തോപ്പിൽ മുക്കിൽ അതിശക്തമായ കടൽക്ഷോഭമാണ്. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. തെക്കൻ കേരളത്തിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. അതേസമയം,  പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ. രോ​ഗികളെയും അല്ലാത്തവരെയും രണ്ടിടത്തായാണ് താമസിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News