ശനിദോഷം നീങ്ങാൻ ശനിയാഴ്ച ഈ രീതിയിൽ വ്രതമെടുക്കുന്നത് ഉത്തമം

ശനിദശാകാലങ്ങളില്‍ വ്രതമെടുക്കുന്നത് ദുരിതങ്ങൾക്ക് ഒരു പരിധിവരെ അറുതിവരാൻ സഹായിക്കും.    

Written by - Ajitha Kumari | Last Updated : May 15, 2021, 06:59 AM IST
  • ശനി ദോഷമുള്ളവർ ശനിയാഴ്ച വ്രതമെടുക്കുന്നത് ഉത്തമം
  • ശാസ്താവിന് നീരാഞ്ജന വഴിപാട് നടത്തുന്നത് ശനിദോഷമൊഴിയാന്‍ ഉത്തമമാണ്.
  • ശനിയാഴ്ച അയ്യപ്പമന്ത്രവും ശനി സ്ത്രോത്രവും ജപിക്കുന്നതും ഉത്തമമാണ്.
ശനിദോഷം നീങ്ങാൻ ശനിയാഴ്ച ഈ രീതിയിൽ വ്രതമെടുക്കുന്നത് ഉത്തമം

ശനിദോഷങ്ങള്‍ നീങ്ങാൻ ശനിയാഴ്ച വ്രതമെടുക്കുന്നത് ഉത്തമമാണ്.  പ്രത്യേകിച്ചും ശനിദശാകാലങ്ങളില്‍ ഈ വ്രതമെടുക്കുന്നത് ദുരിതങ്ങൾക്ക് ഒരു പരിധിവരെ അറുതിവരാൻ സഹായിക്കും.  

അതുകൊണ്ടുതന്നെ ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ശനിയാഴ്ച വ്രതമെടുക്കുന്നത് ഐശ്വര്യപ്രദമാണെന്നാണ് പറയുന്നത്.  ശനിയാഴ്ചദിവസം പുലര്‍ച്ചെ കുളികഴിഞ്ഞ് ശാസ്താക്ഷേത്രദര്‍ശനം നടത്തി ശാസ്താസ്തുതികള്‍, ശനീശ്വരകീര്‍ത്തനങ്ങള്‍ ഇവ പാരായണം ചെയ്യണം. 

Also Read: സൂര്യന്റെ രാശി മാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക 

ശാസ്താവിന് നീരാഞ്ജന വഴിപാട് നടത്തുന്നത് ശനിദോഷമൊഴിയാന്‍ ഉത്തമമാണ്. തേങ്ങയുടച്ച് രണ്ട്‌ തേങ്ങാമുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ നടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് നീരാഞ്ജന വഴിപാട്.  

നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനിദേവന് കറുത്ത വസ്ത്രം, എള്ള്, ഉഴുന്ന്, എള്ളെണ്ണ എന്നിവ വഴിപാടായി നല്‍കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും ദാനം ചെയ്യുന്നതും ശനിദോഷം അകലാന്‍ നല്ലതാണ്.  അതുപോലെ ശനിയാഴ്ച ശനീശ്വരപൂജയും, ഉപവാസവും, ഒരിക്കലൂണ് എടുക്കുന്നതും ഉത്തമമാണ്.  ശനിയാഴ്ച അയ്യപ്പമന്ത്രവും ശനി സ്ത്രോത്രവും ജപിക്കുന്നതും ഉത്തമമാണ്.  

Also Read: PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് എട്ടാം ഗഡു സർക്കാർ അയച്ചു, നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഉടനടി ഇത് ചെയ്യുക 
 

അയ്യപ്പമന്ത്രം

‘ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്‌ത്രേ തുഭ്യം നമോനമഃ”

ശനി സ്‌തോത്രം

നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News