തിരുവനന്തപുരം: അച്ഛൻ കുഴഞ്ഞുവീണ് മരിച്ചതറിയാതെ മകൾ വിവാഹിതയായി!!


COMMERCIAL BREAK
SCROLL TO CONTINUE READING

നീണ്ടകര പുത്തൻതുറ എഎംസി മുക്ക് താഴത്തുരുത്തിൽ ചമ്പോളിൽ വീട്ടിൽ വിഷ്ണു പ്രസാദാണ് മരിച്ചത്.


വിഷ്ണു പ്രസാദിന്‍റെ ഇളയ മകള്‍ ആർച്ച പ്രസാദിന്‍റെ വിവാഹ തലേന്ന് നടന്ന സത്കാരത്തില്‍ പാടികൊണ്ടിരിക്കുമ്പോഴാണ് വിഷ്ണു കുഴഞ്ഞു വീണ് മരിച്ചത്. 


വിവാഹം മാറ്റിവെക്കുന്നതിലെ ബുദ്ധിമുട്ടുകാരണം മകളെ മരണവിവരം അറിയിക്കേണ്ടെന്ന് അവസാന നിമിഷം ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. 


കുഴഞ്ഞുവീണ വിഷ്ണു ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ ആർച്ചയോട് പറഞ്ഞിരുന്നത്. നീണ്ടകര പരിമണം ക്ഷേത്രത്തിൽ ഞായറാഴ്ചയായിരുന്നു കരമന പൊലീസ് സ്റ്റേഷനിലെ എസ്.ഐ കൂടിയായ വിഷ്ണുവിന്‍റെ മകളുടെ വിവാഹം.


പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ വിഷ്ണുവിനെ ബന്ധുക്കൾ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ സംസ്കരിക്കും. പാടുന്നതിനിടെ എസ്ഐ കുഴഞ്ഞുവീഴുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.