കോട്ടയം: ഓണമെത്തിയതോടെ പപ്പട കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് ചെറു കിട പപ്പട നിർമ്മാണ മേഖല. കോവിഡ് മൂലം ഉത്സവ ആഘോഷങ്ങൾ കുറഞ്ഞത് പപ്പട നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തവണ നിയന്ത്രണങ്ങൾ മാറിയതോടെ കച്ചവടം പഴയ സ്ഥിതിയിലാവുമെന്നാണ്  ഇവരുടെ പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണവും  വിവാഹങ്ങളും പരമ്പരാഗത പപ്പട നിർമ്മാണ മേഖലയ്ക്ക് പ്രതീക്ഷയാകുകയാണ്. കോട്ടയം ജില്ലയിൽ 700 ലധികം ചെറുകിട പപ്പട നിർമാണ യൂണിറ്റുകൾ ഉണ്ട്. പരമ്പരാഗതമായി കുടുംബാംഗങ്ങൾ ചേർന്നു  പപ്പടം ഉണ്ടാകുന്ന ചെറു സംരഭങ്ങൾ കൂടി കൂട്ടിയാൽ എണ്ണം ഇതിലും അധികമാവും.  

Read Also: Bus fare hike: ബെം​ഗളൂരു ടു കൊച്ചി 4,500- വിമാനത്തിലല്ല, സ്വകാര്യ ബസിൽ; ഓണക്കാലത്തെ കൊള്ള


ഉഴുന്നിന് വിലകൂടിയതാണ് ഈ തൊഴിൽ ചെയ്യുന്ന മേഖലയിൽ പ്രതിസന്ധിയാകുന്നത്. എങ്കിലും ഇത്തവണ പപ്പടത്തിന് വില കൂടുന്നില്ല.  ഈ  ഉത്സവകാലത്ത് വരുമാനം മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. മഴക്കാലത്ത്  പപ്പടം ഉണങ്ങാനും മറ്റും ബുദ്ധിമുട്ടാണ്.


പല വലുപ്പത്തിലുള്ള പപ്പടം ഉണ്ടാക്കി പായ്ക്കറ്റുകളിലാക്കി കടകളിലെത്തിക്കുകയാണ് ചെയ്യുന്നത്. വിപണിയിൽ വലിയ പപ്പടം 100 എണ്ണത്തിന് 100 രൂപയും. ചെറിയ പപ്പടം 100 എണ്ണത്തിന് 80 രൂപയുമാണ് വില.ജോലിക്കാരുടെ കുറവും ജോലി ഭാരവും മൂലം യന്ത്രങ്ങൾ ഉപയോഗിച്ച് പപ്പടം നിർമ്മിക്കുന്ന യൂണിറ്റുകളും ഒരുപാടുണ്ട്. 

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.