Kerala Assembly Election 2021: സംഗതി കൊളളാം ജോയ്സെ പക്ഷെ രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്
മാപ്പ് പറഞ്ഞ് ജോയ്സ് തടിയൂരിയെങ്കിലും വിവാദത്തിന് തിരി കത്തി തുടങ്ങിയിട്ടെയുള്ളുവെന്നാണ് പ്രതിപക്ഷം പറയുന്നത്
രാഹുൽ ഗാന്ധിക്കെതിരെയുള്ള വിവാദ പാരമാർശം ഇടുക്കി മുൻ എം.പി ജോയ്സ് ജോർജ്ജിനെ (joice george) കുടുക്കിയിരിക്കുകയാണ്. മാപ്പ് പറഞ്ഞ് ജോയ്സ് തടിയൂരിയെങ്കിലും വിവാദത്തിന് തിരി കത്തി തുടങ്ങിയിട്ടെയുള്ളുവെന്നാണ് പ്രതിപക്ഷത്തിന് പറയാനുള്ളത്.ഇത്തവണ ഇടുക്കി എം.പി ഡീൻ കുര്യക്കോസാണ് കിടിലൻ ഡയലോഗുമായെത്തിയത്. ജോയ്സിനെതിരെ ഡീൻ ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തത്.
ഡീനിൻറെ പോസ്റ്റ് ഇങ്ങിനെ
സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്...സംഗതി കൊള്ളാം ജോയ്സേ...പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ (Rahul Gandhi) പിതാവ് ശ്രീ.രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ്ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്.
ALSO READ: Kerala Assembly Election 2021: വിവാദ പരാമര്‍ശം, മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്
അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്ര മാത്രം മ്ലേച്ഛകരമാണ് മനസ്സെന്ന് തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാർഥിനികളെ കൂടിയാണ് .
അസഭ്യ പ്രസംഗത്തിന് പേര് കേട്ട എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോർജ്ജിൻ്റെ രാഷ്ട്രീയം .രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഇയാൾക്കെന്താണ് യോഗ്യത???
ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നൽകി കഴിഞ്ഞ പാർലമെന്റ് (Parlament) തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങൾ ഇയാളെ ആട്ടിപ്പായിച്ചതാണ്
വീണ്ടും ഇടുക്കിയുടെ മണ്ണിൽ അശ്ലീലം വാരി വിതറാൻ അയാൾ വീണ്ടും വന്നിരിക്കുന്നു.
ഡീനിൻറെ പോസ്റ്റിൻറെ പൂർണരൂപം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.