തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് നിവേദനം തയ്യാറാക്കാൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ, കോസ്റ്റ്ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ കെ.നടരാജനും കേരള കമാണ്ടർ നീരജ് തിവാരിയും ചുഴലിക്കാറ്റും കടൽക്ഷോഭവും നാശം വിതച്ച പ്രദേശങ്ങളിലെ രക്ഷാ പ്രർത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. 


ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങി പരിക്കേറ്റവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരെയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.


മെഡിക്കല്‍ കോളജില്‍ 40പേരും ജനറല്‍ ആശുപത്രിയില്‍ 50 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. മനുഷ്യസാധ്യമായ എല്ലാ തരത്തിലും രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി പ്രതികരിച്ചു.