New Delhi : മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ (Mullaperiyar Dam Decommission) ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രൂം കോടതയിൽ വീണ്ടും ഹർജി. പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവമെന്റാണ് പുതിയ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പുതിയ ഡാം വരുന്നതവരെ പുതിയ റൂൾ കർവ് വേണമെന്നും ഹർജയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ യുഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡാം ഡിക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അത് പരിഗണക്കിവെയാണ് കോടതി അണക്കെട്ടിലെ വെള്ളം 138 അടിയായി നിലനിർത്തണമെന്നാവശ്യപ്പെട്ടത്.


ALSO READ : Mullaperiyar Dam Case : "മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139ന് മുകളിൽ പോകാൻ പാടില്ല", നിലവിലെ ജലനിരപ്പ് നിലനിർത്താൻ സുപ്രീം കോടതിയുടെ നിർദേശം


തമിഴ്നാട് ഡാം ബലപ്പെടുത്താനുള്ള നടപടികളിൽ വീഴ്ച വരുത്തി കാരാർ ലംഘനമുണ്ടാക്കിയതിനാൽ പാട്ടകരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. ഡാമിന്റെ സുരക്ഷ വിലയിരുത്തേണ്ട മേൽനോട്ട സമിതി ഉത്തരാവദിത്തങ്ങളിൽ ഒളിച്ചോടുന്നവെന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ മറ്റൊരു ഹർജി. പുതിയ ഡാം വേണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാരും മുന്നോട്ട് വെക്കുന്നത്. 


ALSO READ : Mullapperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി


പ്രളയ സമയത്ത് ഡാമിലെ ജലനിരപ്പ് 139 അടിയായ നിലനിർത്തണമെന്നാണ് 2018 സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഡാമിൽ നിലവിലെ ജല നിരപ്പായ 137.60 അടി തുടരാനാണ് കോടതി അന്ന് ഹർജി പരിഗണിക്കവെ നിർദേശം നൽകിയത്.


ALSO READ : Mullaperiyar Dam : മുല്ലപ്പെരിയാർ അണക്കെട്ടിൽ മുൻകരുതലുകൾ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെകട്ടറി


കൂടാതെ  കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ കൃത്യമായ നിരീക്ഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യമെന്ന് ഹർജിക്കാർ  സമർപ്പിച്ച യുഎൻ റിപ്പോർട്ടിന് മറുപടിയായി കോടതി മേൽനോട്ട സമിതിയോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക