PV Anvar: തൃശൂരിൽ ബിജെപിക്ക് പരവതാനി വിരിച്ച് നൽകിയത് മുഖ്യമന്ത്രി; സ്റ്റാലിനെയും ഡിഎംകെയും വാഴ്ത്തി പിണറായിയെ കടന്നാക്രമിച്ച് അൻവർ
Democratic Movement Of Kerala: പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണെന്നും ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തുവെന്നും പിവി അൻവർ പറഞ്ഞു.
മലപ്പുറം: സ്റ്റാലിനെയും ഡിഎംകെയെയും വാഴ്ത്തി പിണറായിയെ കടന്നാക്രമിച്ച് പിവി അൻവർ എംഎൽഎ. ബിജെപിയെ ശക്തമായി നേരിടുന്നത് ഡിഎംകെയും തമിഴ്നാടുമാണ്. തമിഴ്നാട്ടിൽ ഒരു സീറ്റ് പോലും അവർ ബിജെപിക്ക് കൊടുത്തില്ല. എംകെ സ്റ്റാലിനോട് തന്നെ തള്ളിപ്പറയാൻ ചിലർ ആവശ്യപ്പെട്ടുവെന്നും അൻവർ പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കലിൽ അജിത് കുമാറിന് വീഴ്ച സംഭവിച്ചുവെന്ന് പിവി അൻവർ എംഎൽഎ. ബിജെപിക്ക് ഒരു പഴുതുമില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രി വിശാലമായ പരവതാനി വിരിച്ചുകൊടുത്തു. പൂരം കലക്കലിനെക്കുറിച്ച് അന്വേഷിച്ചിട്ട് എഡിജിപിക്കെതിരെ നടപടി എടുക്കാത്തത് അതുകൊണ്ടാണെന്നും അൻവർ ആരോപിച്ചു. കേരളത്തിൻ്റെ വികാരമാണ് തൃശൂർ പൂരം. അതിൽ ജാതിമത വ്യത്യാസങ്ങൾ ഇല്ല. തൃശൂരിലെ ജനങ്ങളെ സർക്കാരിനെതിരാക്കാൻ പൂരം കലക്കിയാൽ മതി. അജിത് കുമാർ രണ്ട് ദിവസം തൃശ്ശൂരിൽ ക്യാമ്പ് ചെയ്തു. പൂരം കലക്കി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി നൽകിയത് മുഖ്യമന്ത്രിയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം ബിജെപിക്ക് വോട്ട് മറിക്കും. ചേലക്കരയിൽ ബിജെപി സിപിഎമ്മിനെ സഹായിക്കും. ഈ കച്ചവടത്തിന് പിന്നിലും എഡിജിപി അജിത് കുമാറാണ്. രാഷ്ട്രീയ നക്സസ് ആണ് കേരളത്തിൽ നടക്കുന്നത്. ഈ രാഷ്ട്രീയ നക്സസ് തുടർന്നാൽ കേരളത്തിലെ ജനങ്ങൾക്ക് എന്ത് നീതി ലഭിക്കും. പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് നക്സസിലെ വലിപ്പമെന്നും ചില ഉന്നതർ ഇതിന് പിന്നിലുണ്ടെന്നും അൻവർ പറഞ്ഞു.
എന്താണ് മാമി കേസ് ഒരിടത്തും എത്താത്തത്? കോഴിക്കോട് നഗരത്തിൽ നിന്ന് മാമിയെന്ന ആളെ കാണാതായിട്ട് അതിനെ സംബന്ധിച്ച് എന്തെങ്കിലും അറിയാൻ സാധിച്ചോയെന്ന് അൻവർ ചോദിച്ചു. റിദാൻ ഫാസിൽ കേസിൽ എന്താണ് സംഭവിച്ചത്? അജിത് കുമാറും സുജിത്ത് ദാസുമായി ബന്ധപ്പെട്ട സ്വർണ്ണ കള്ളക്കടത്തിന്റെ വിവരങ്ങൾ റിദാൻ്റെ ഫോണിൽ ഉണ്ടായിരുന്നുവെന്ന് പിവി അൻവർ ആരോപിച്ചു. ഇടക്കാലത്ത് റിദാനെ വിവരങ്ങളുടെ ഇൻഫോർമറായി പോലീസ് ഉപയോഗിച്ചിരുന്നു. അപകടകരമായ ഫോൺ സന്ദേശങ്ങൾ വീഡിയോകൾ വിവരങ്ങൾ റിദാൻ്റെ കയ്യിലെത്തുന്നു. അടുത്ത ഉത്തരവാദിത്തപ്പെട്ട ആളുകളോട് റിദാൻ കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. ഒരു വർഷം മുമ്പ് ഡാൻസാഫ് സംഘം മയക്കുമരുന്ന് കേസിൽ റിദാൻ ഫാസിലിനെ ഉൾപ്പെടുത്തി. ഒരു വർഷത്തോളം ജയിലിൽ അടച്ചു. ഈ കേസിൽ അന്വേഷണം എങ്ങും എത്തിയില്ല.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തിൽ എടവണ്ണ പോലീസ് അന്വേഷണ മരവിപ്പിച്ചു കിട്ടാൻ മഞ്ചേരി കോടതിയിൽ വിചാരണ നിർത്തിവയ്ക്കാനും പുനരന്വേഷണത്തിന് ഉത്തരവ് നൽകണമെന്നും പറഞ്ഞ് അപേക്ഷ കൊടുക്കുന്നു. കോടതി അപേക്ഷ അംഗീകരിച്ചു. എസ്ഐടിയിൽ നിന്ന് അന്വേഷണം പോയി. ഇപ്പോൾ എഡിജിപി എംആർ അജിത് കുമാറിൻ്റെ കേരള പോലീസാണ് കേസ് അന്വേഷിക്കുന്നത്. സുജിത്ത് ദാസ് മലപ്പുറത്ത് എസ്പി ആയി വന്നശേഷം ഡാൻസാഫിനെ ഉപയോഗിച്ചുകൊണ്ട് ക്രിമിനൽ സംഘങ്ങൾ കേരള പോലീസിൽ രൂപപ്പെടുത്തുന്നു. മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നു. വിൽക്കാൻ ആളുകളെ ഏർപ്പാടാക്കുന്നു. റെക്കോർഡ് ചെയ്ത കേസുകളിൽ റവന്യൂ ഉദ്യോഗസ്ഥർ പലരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് കേസുകളിലൊക്കെ എന്താണ് സംഭവിച്ചതെന്നും അൻവർ ചോദിച്ചു. നിരപരാധികളെ ജയിലിൽ തള്ളിയ കേസുകൾ സത്യസന്ധമായി അന്വേഷിക്കുകയാണെങ്കിൽ ഉദ്യോഗസ്ഥന്മാർ ജയിലിലേക്ക് പോകേണ്ടിവരുമെന്നും അൻവർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.