മലപ്പുറം: പിവി അൻവറിൻറെ രാഷ്ട്രീയ വിശദീകരണ യോഗം ഉടൻ. പൊതുയോഗത്തിൽ പങ്കെടുക്കാൻ ഡിഎംകെ പ്രവർത്തകരും. ഡിഎംകെയുടെ കൊടി വച്ച കാറുകളിലാണ് പ്രവർത്തകർ എത്തിയത്. ഗൂഡല്ലൂർ മേഖലയിൽ നിന്ന് ഡിഎംകെ പ്രവർത്തകർ എത്തി. അതേസമയം, ഇന്ന് രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടായേക്കില്ലെന്ന് സൂചന. പൊതുയോഗത്തിൽ പങ്കെടുക്കാൻ വരുന്ന പ്രവർത്തകരെ പോലീസ് തടയുന്നതായി അൻവർ ആരോപിച്ചു. ഗതാഗത തടസം ചൂണ്ടിക്കാട്ടി വാഹനങ്ങൾ തടയുന്നുവെന്നാണ് അൻവറിൻറെ ആരോപണം.