പൊതുമുതൽ നശിപ്പിച്ചു, 3.8 ലക്ഷം നഷ്ടപരിഹാരം അടച്ച് DYFI; മന്ത്രി റിയാസ് ഉള്‍പ്പെടെ പ്രതി
DYFI to pay 3.8 lakh compensation: മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാര്‍.
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നഷ്ടപരിഹാരം അടച്ച് ഡിവൈഎഫ്‌ഐ. മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട പഴയ കേസിലാണ് വടകര കോടതിയില്‍ 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്. 2011-ല്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ സമരം സംബന്ധിച്ച കേസിലാണ് കോടതിയുടെ വിധിയുണ്ടായത്. അന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ആയിരുന്ന മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേരാണ് കേസില്‍ കുറ്റക്കാര്‍.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ഭീഷണി സാഹചര്യം ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. മൃഗസ്നേഹികളുടെ യോഗം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കും. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിൻ ഉണ്ടെന്നും നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു.
ALSO READ: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു; ആ ഭാഗ്യവാൻ നിങ്ങളാണോ
മാരകമായ മുറിവുള്ള, എന്നാൽ ചികിസിച്ച് ഭേദമാക്കാൻ പറ്റാത്ത രോഗങ്ങളുള്ള തെരുവ് നായകളെ ദയാവധത്തിന് ഇരയാക്കും. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ. എബിസി കേന്ദ്രങ്ങൾക്ക് മൃഗസ്നേഹികളുടെ കൂടി പിന്തുണ തേടും. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തനസജ്ജമാക്കുമെന്നും മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...