തിരുവനന്തപുരം: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ ദര്‍ശനം അനുവദിച്ച് തുടങ്ങി. കൃത്യമായ കൊറോണ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ചാക്കും ക്ഷേത്രത്തില്‍ ഭക്തരെ അനുവദിക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സമയം അഞ്ചു പേര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ആദ്യം വരുന്നവര്‍ക്കാണ് ആദ്യ ദര്‍ശനം നടത്താന്‍ അനുവാദം. മാസ്ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാണ്‌. വേഗത്തില്‍ കൊറോണ വൈറസ്  (Corona Virus) പിടിപെടാന്‍ സാധ്യതയുള്ളതിനാലും റിവേഴ്സ് ക്വാറന്‍റീനില്‍ ഉള്‍പ്പെടുന്നതിനാലും 10 വയസിനു താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. 


ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനൊരുങ്ങി ദേവസ്വ൦ ബോര്‍ഡ്


നിര്‍മ്മാല്യ സമയത്തും ദീപാരാധന സമയത്തും ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കില്ല. രാവിലെ 6 മണിക്ക് മുന്‍പും വൈകിട്ട് 6.30 മുതല്‍ 7 മണി വരെയുമാണ്‌ ഈ നിയന്ത്രണം. പ്രത്യേക പ്രസാദ കൗണ്ടറുകളിലായിരിക്കും വഴിപാടുകള്‍ ക്രമീകരിക്കുക. വിതരണവും ഇവിടെ തന്നെയാകും.


കൊറോണ ലോക്ക് ഡൌണ്‍: ഈ വര്‍ഷം തൃശ്ശൂര്‍ പൂരമില്ല!!


ദര്‍ശനത്തിനെത്തുന്നവരില്‍ നിന്നു൦ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തി ഇത് ക്ഷേത്ര രജിസ്റ്ററില്‍ സൂക്ഷിക്കും. ക്ഷേത്ര കുളങ്ങളില്‍ കുളിക്കുന്നതിനും വിലക്കുണ്ട്. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം അനുവദിച്ചിട്ടുണ്ടെകിലും ശബരിമലയില്‍ ഇപ്പോഴും ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.