Dileep Case: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി
എന്നാൽ തന്റെ എതിർപ്പ് അവഗണിച്ചാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിയുടെ പകർപ്പ് നൽകാൻ അനുവാദം നൽകിയത് എന്നായിരുന്നു ദിലീപിന്റെ വാദം.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. മൊഴിപ്പകർപ്പ് അതിജീന നൽകരുതെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി. ചേച്ചി എട്ടാമത്തെ പ്രതിയാണ് ദിലീപ്. അതിജീവിതയ്ക്ക് വസ്തുതാന്വേഷണത്തിന്റെ മൊഴി പകർപ്പ് നൽകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ റിപ്പോർട്ടിന്റെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്.
എന്നാൽ തന്റെ എതിർപ്പ് അവഗണിച്ചാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിയുടെ പകർപ്പ് നൽകാൻ അനുവാദം നൽകിയത് എന്നായിരുന്നു ദിലീപിന്റെ വാദം. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതേസമയം കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരം എന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ മറുവാദം.
കേസിൽ തെളിവായ, പീഡന ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് നിയമവിരുദ്ധമായി 3 കോടതികളിൽ പരിശോദിച്ചതായി റിപ്പോർട്ട്. മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജി ഹണി എം വർഗീസാണ്. അദ്ദേഹം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം 2018 ജനുവരി 9ന് മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.