Alligator Attack: വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; ആക്രമിക്കപ്പെട്ടത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ

Valparai: പുഴയിൽ കുളിയ്ക്കാനിറങ്ങിയ അജയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റു.

Written by - Zee Malayalam News Desk | Last Updated : Apr 16, 2024, 03:18 PM IST
  • വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ കുട്ടിയ്ക്കാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്
  • വേവർലി എസ്റ്റേറ്റിലെ അജയ് ആണ് മുതലയുടെ ആക്രമണത്തിന് ഇരയായത്
Alligator Attack: വാൽപ്പാറയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; ആക്രമിക്കപ്പെട്ടത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ

വാൽപ്പാറ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്. അതിരിപ്പള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ കുട്ടിയ്ക്കാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വേവർലി എസ്റ്റേറ്റിലെ അജയ് ആണ് ചീങ്കണ്ണിയുടെ ആക്രമണത്തിന് ഇരയായത്.

പുഴയിൽ കുളിയ്ക്കാനിറങ്ങിയ അജയെ ചീങ്കണ്ണി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കൈയിലും കാലിലും ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ കുട്ടിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദ​ഗ്ധ ചികിത്സക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി.

വാല്‍പ്പാറയില്‍ കാട്ടുപോത്തിൻറെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വാൽപ്പാറ: വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ഷോളയാർ ഡാമിനോട് ചേർന്നുള്ള മുരുകാളി എസ്റ്റേറ്റിലെ അരുൺ (51) ആണ് മരിച്ചത്. വാൽപ്പാറയിലാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകുകയായിരുന്ന അരുൺ കാട്ടുപോത്തിന് മുന്ന‍ിൽപ്പെടുകയായിരുന്നു.

താമസ സ്ഥലത്ത് നിന്ന് ജോലിക്ക് പോകുന്ന വഴിയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായതെന്ന് അരുണിന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കരച്ചിൽ കേട്ട് ചെന്നു നോക്കുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ​അരുണിന് ​ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കൂടെയുള്ളവർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News