ദിലീപ് രണ്ടാം പ്രതിയായേക്കും; അന്വേഷണം അവസാനഘട്ടത്തില്‍
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം ഒരുമാസത്തിനകം നൽകും. തെളിവ് നശിപ്പിച്ചവർ ഉൾപ്പെടെ 13 പ്രതികളാണുള്ളത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപ് പൾസർ സുനിയുമായി ചേർന്ന് പലസ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലാണെങ്കിലും നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല.
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള കുറ്റപത്രം ഒരുമാസത്തിനകം നൽകും. തെളിവ് നശിപ്പിച്ചവർ ഉൾപ്പെടെ 13 പ്രതികളാണുള്ളത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ദിലീപ് പൾസർ സുനിയുമായി ചേർന്ന് പലസ്ഥലങ്ങളിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിന്‍റെ അന്വേഷണം അവസാനഘട്ടത്തിലാണെങ്കിലും നിർണായക തെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല.
കേസിൽ രണ്ട് അറസ്റ്റിനുകൂടി സാധ്യത തെളിഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്. നാദിര്‍ഷായേയും അപ്പുണ്ണിയേയുമാണ് അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യത. ദിലീപിനെതിരെയുള്ള ഗൂഡാലോചനക്കുറ്റത്തിന് തെളിവ് ശേഘരണവും പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദിലീപിന്‍റെ ഭാര്യ കാവ്യാമാധവന്‍, റിമിടോമി, സിദ്ധിഖ് എന്നിവര്‍ക്കെതിരെ മതിയായ തെളിവുകളില്ലാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയില്ല.
പൾസർ സുനിക്കെതിരെ കൂട്ടമാനഭംഗത്തിനുള്ള വകുപ്പുകളടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ദിലീപിനെതിരെയുള്ളത്. പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയുമാകുമെന്നാണ് സൂചന. ഇരുപത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപിന്‍റെ ബന്ധുക്കളെയടക്കം ചോദ്യം ചെയ്തു കഴിഞ്ഞു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈൽ ഫോൺ നശിപ്പിച്ചു കളഞ്ഞുവെന്ന പ്രതീഷ് ചാക്കോയുടെ മൊഴിയിലാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്. പക്ഷേ, മാധ്യമങ്ങളോട് സംസാരിക്കാന്‍ ലഭിക്കുന്ന ഓരോ അവസരത്തിലും പള്‍സര്‍ സുനി കേസില്‍ വലിയ സ്രാവുകള്‍ ഇനിയുമുണ്ട് എന്ന് പറയുന്നുണ്ട്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്നാണ് പോലീസിന്‍റെ ഭാഷ്യം.