മതം ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെ തന്റെ പേരും മാറ്റി സംവിധായകൻ അലി അക്ബർ (Director Ali Akbar). തന്നെ ഇനി 'രാമസിംഹന്‍' എന്ന് വിളിച്ചാൽ മതിയെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് (Bipin Rawat) അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ (Facebook) ആഹ്ളാദപ്രകടനം നടന്നതിൽ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നാണ് അലി അക്ബര്‍ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ചിലർ സമൂഹ മാധ്യമങ്ങളിൽ ഇമോജികൾ ഇടുന്നതിനെതിരെ അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. എന്നാല്‍ അതിൽ വര്‍ഗീയ പരാമര്‍ശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് 30 ദിവസത്തേക്ക് ബ്ലോക്ക് ചെയ്തു. തന്റെ അക്കൗണ്ട് ബ്ലോക്ക് ആയതിനെ തുടർന്ന് മറ്റൊരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അലി അക്ബർ മതം വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.


Also Read: General Bipin Rawat | സൈനിക ബഹുമതികളോടെ വിട നൽകി രാജ്യം; ജനറൽ ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം


ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാമെന്നും സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍ എന്നും അലി അക്ബര്‍ പറഞ്ഞു.


Also Read: Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ


"ബിപിൻ റാവത്ത് അന്തരിച്ചപ്പോൾ ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ച് 5 മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ആയി. ഇത് അംഗീകരിക്കാനോ ഇതിനോട് യോജിക്കാനോ പറ്റില്ല. അതുകൊണ്ട് എന്‍റെ മതം ഞാന്‍ ഉപേക്ഷിക്കുന്നു. ഇനി എനിക്കോ എന്‍റെ കുടുംബത്തിനോ മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുകയാണ്. ഇന്ത്യയ്ക്കെതിരെ ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്‍റെ ഉത്തരമാണിത്. ഭാര്യയുമായി വിശദമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിതെന്നും അലി അക്ബര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.