തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഇക്കാര്യത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പൂവച്ചൽ സ്വദേശിയായ മുഹ​മ്മദ് അനസിന് എസ്എഫ്ഐ നേതാക്കളുടെ മർദനമേറ്റത്. തലയ്ക്കും ശരീരത്തിലും മർദ്ദനമേറ്റിട്ടുണ്ട്. 


Read Also: 'ആയിരം രൂപ വിദ്യാർഥികളിലൊരാൾ കടം വാങ്ങിയത്'; വണ്ടി വാടകയ്ക്ക് നൽയിട്ടില്ലെന്ന് ആവർത്തിച്ച് ഉടമ


നാട്ടിലെ ഡിവൈഎഫ്ഐ അം​ഗവും എസ്എഫ്ഐയുടെ കേളേജിലെ ഡിപ്പാർട്ട്മെന്റ് യൂണിറ്റം​ഗവുമാണ് അനസ്. കാലിന് സ്വാധീനക്കുറവുള്ള അനസിനെ കോളേജിലെ നേതാക്കൾ കൊടി കെട്ടാനും മറ്റ് ജോലികൾക്കും നിയോ​ഗിക്കുമായിരുന്നു. പണം പിരിച്ച് നൽകുകയും വേണം.


ഇതിൽ നിന്ന് ഒഴിഞ്ഞ് മാറിയതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ച് വരുത്തി മർദ്ദിച്ചതെന്ന് അനസ് പറഞ്ഞു. ഇത് നാലാമത്തെ തവണയാണ് റൂമിൽ കൊണ്ടുപോയി അടിക്കുന്നത്. കാല് വയ്യാത്തതാണെന്ന് പറയുമ്പോൾ കളിയാക്കുകയും മാതാപിതാക്കളെ അടക്കം ചീത്ത വിളിക്കുകയും ചെയ്യും. നെഞ്ചിൽ ഇടിച്ചു. കമ്പി കൊണ്ട് കാലിൽ അടിച്ചു. ഷൂസിട്ട് കാലിൽ ചവിട്ടി.


മർദനം അതിര് വിട്ടതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. പൊലീസ് കോളേജിലെത്തി തെളിവുകൾ ശേഖരിക്കാൻ അനുമതി തേടിയിട്ടുണ്ട്. 


സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.  കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും പാർട്ടി ഒപ്പമുണ്ടെന്നും സിപിഎം ജില്ലാ സെക്രട്ടറി അനസിന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ എസ്എഫ്ഐ നേതൃത്വം നടപടിയെടുത്തിട്ടില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.