Kpcc Issues| കെ.പി.സി.സി പുന:സംഘടനയിൽ അതൃപ്തി, ഉമ്മൻ ചാണ്ടി ദില്ലിയിൽ
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്
Newdelhi: കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കാൻ ഉമ്മൻ ചാണ്ടി ദില്ലിയിൽ. ഇനിയുള്ള പുന:സംഘടന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. നാളെ സോണിയ ഗാന്ധിയെ കാണും
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോൺഗ്രസിൽ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. സംഘടന തെരഞ്ഞെടുപ്പെന്ന സമ്പൂർണ്ണ നേതൃ യോഗ തീരുമാനം കെ പി സി സി നിർവഹക സമിതി ചർച്ച വഴി മറി കടക്കാൻ ആകില്ലെന്നും ഗ്രൂപ്പുകൾ പറയുന്നു.
Also Read: New low pressure | അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു
സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്ന എ ഐ ഗ്രൂപ്പുകളുടെ ആവശ്യം നേരത്തെ കെപിസിസി തള്ളിയിരുന്നു. പിന്നാലെ ഡിസിസി പുന:സംഘടന നടത്താൻ തീരുമാനമായിരുന്നു. അംഗത്വ വിതരണം യൂണിറ്റ് തലത്തിൽ തടത്താനും കെ പി സി സി അധ്യക്ഷൻ തീരുമാനിച്ചു.
പുനസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യയോഗത്തിൽ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളും നേർക്കുനേർ പോരിലായിരുന്നു. പുതിയ ജനറൽ സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ചുമതല ഏൽക്കാനെത്തിയ യോഗത്തിൽ ഗ്രൂപ്പ് നേതാക്കൾ ലക്ഷ്യമിട്ടത് കെ സുധാകരനെയായിരുന്നു.
ബൂത്തിന് താഴെ യൂണിറ്റ് കമ്മിറ്റികളിലും അംഗത്വവിതരണം നടത്തുന്നതിനെ ഗ്രൂപ്പുകൾ ശക്തമായി ഏതിർത്തു. സുധാകരൻ പുതുതായി രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾ കെ എസ് ബ്രിഗേഡെന്നാണ് ആരോപണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...