ഏറ്റുമാനൂര്‍: നഗരത്തില്‍ ഏഴ് പേരെ കടിച്ച നായ ഇന്നലെ ചത്തു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ വൈകിട്ടാണ് ചത്തത്. തുടര്‍ന്ന് മൃതദേഹം തിരുവല്ലയിലെ ലാബിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലയാണ് പരിശോധനാഫലം നഗരസഭാ അധികൃതര്‍ക്ക് ലഭിച്ചത്. സെപ്തംബര്‍ 28ന് വൈകിട്ട് 4.00 മണിയോടെയായിരുന്നു നായയുടെ ആക്രമണമുണ്ടായത്.വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ കടിച്ച നായയെ നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടി കൂട്ടിലടയ്ക്കുകയായിരുന്നു.


ALSO READ : PFI Hartal : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ കല്ലേറ്; കൊല്ലത്ത് റിയാലിറ്റി ഷോ താരം അറസ്റ്റിൽ


വിദ്യാര്‍ഥിയെ കൂടാതെ ലോട്ടറിവിതരണക്കാരനും ബസ് കാത്തുനിന്ന യാത്രക്കാരിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. എം.സി.റോഡില്‍ പടിഞ്ഞാറെനടയിലെ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയ്ക്ക് സമീപത്തുനിന്നാണ് നായയെ പിടികൂടിയത്. നായുടെ കഴുത്തില്‍ ബെല്‍റ്റ് കാണപ്പെട്ടതിനാല്‍ വളര്‍ത്തുനായാണെന്ന അനുമാനത്തിലായിരുന്നു അധികൃതര്‍. എന്നാല്‍ ആരും നായുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് രംഗത്ത് വന്നില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.