കൊച്ചി: ഡോളർക്കടത്ത് കേസിൽ (Dollar Smuggling Case) സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇഡിക്ക് (Enforcement Directorate) നൽകാനാകില്ലെന്ന് കോടതി. എറണാകുളം സിജെഎം കോടതിയുടേതാണ് (Ernakulam CJM Court) ഉത്തരവ്. രഹസ്യമൊഴി കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു. കേസിൽ  കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അതിനാൽ കേസിലെ മൊഴി ഇഡിക്ക് നൽകുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് (Customs) എതിർത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ല. നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. കസ്റ്റംസിനോട് നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളിൽ നിന്നുള്ള കമ്മീഷൻ സ്വപ്നയും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.


Also Read: Abhaya Case: തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിക്കും ജാമ്യം ലഭിച്ച നടപടി ശരിയായില്ലെന്ന് അഭയകേസിലെ പ്രധാനസാക്ഷി


High Court: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി


കൊച്ചി: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയവർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റിലായ രണ്ട് പേർക്ക് ജാമ്യം അനുവദിച്ച കോടതി, മൂന്നാം പ്രതിക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു. കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദിനും, നവീൻ കുമാറിനുമാണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ലഭിച്ചു. 


മുദ്രാവാക്യം വിളിക്കുക മാത്രമാണ് വിമാനത്തിൽ വച്ച് ചെയ്തതെന്നും അതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഭിഭാഷകന്‍ വാദം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോടതിയിൽ വ്യക്തമാക്കി. 


കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷധം ഉയർത്തിയത്. യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്. പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തള്ളി താഴെയിടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അരികിലേക്ക് പ്രതിഷേധിച്ച് നീങ്ങിയ പ്രവർത്തകരെ ജയരാജൻ തടയുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.