പാലക്കാട്: എക്സൈസ് ഓഫീസിനുള്ളിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ഇടുക്കി സ്വദേശി ഷോജോ ജോണിനെയാണ് ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരികേസിൽ കഴിഞ്ഞ ദിവസമാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍


രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിലായിരുന്നു ഷോജോ ജോൺ പിടിയിലായത്.  ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിൽ ഷോജോ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് ഷോജോയെ എക്സൈസ് അയാളുടെ വാടക വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.


Also Read: മേട രാശിയിൽ ഗജകേസരി യോഗം; 5 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറിമറിയും!


കേരള സർവകലാശാല കലോത്സവം: കേസിൽ വഴിത്തിരിവ്, താൻ നിരപരാധിയെന്ന് ആത്മഹത്യാക്കുറിപ്പ്


ആരോപണ വിധേയനായ വിധി കര്‍ത്താവിന്റെ മരണത്തോടെ കേരള സർവ്വകലാശാല കലോത്സവത്തിലെ കോഴ വിവാദത്തിൽ പുതിയ വഴിത്തിരിവ്.  താൻ പണം വാങ്ങിയില്ലെന്നും നിരപരാധിയാണെന്നുമാണ് പിഎൻ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. 


Also Read: വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ അറിയാമോ?


 


കേസിൽ പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് വിധികർത്താവ് പി.എൻ.ഷാജി. ഷാജിയുടെ ആത്മഹത്യാക്കുറിപ്പിൽ താൻ നിരപരാധിയാണെന്നും  ഇതുവരേയും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും കുറിച്ചിട്ടുണ്ട്.  ചോദ്യം ചെയ്യലിനായി ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിനിടയിലായിരുന്നു ഷാജിയുടെ ആത്മഹത്യ. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും. 


Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!


 


കെഎസ്‌യു യൂണിയൻ ഭരിക്കുന്ന മാർ ഇവാനിയോസ്കോളജിന് ഒന്നാം സ്ഥാനം കിട്ടാതിരിക്കാൻ എസ്എഫ്ഐ തങ്ങളെ ബലിയാടാക്കി എന്നായിരുന്നു ഇവരുടെ ആരോപണം. വിധികർത്താവിന്റെ മരണത്തിന് എസ്എഫ്ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്