Road Accident: മദ്യപിച്ചുള്ള മത്സരയോട്ടത്തിനിടെ അപകടം; 1 മരണം, 4 പേർക്ക് ഗുരുതര പരിക്ക്
Road Accident: തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.
തൃശൂർ: Road Accident: തൃശൂരിൽ മദ്യപിച്ച് മത്സരയോട്ടം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു നാലുപേർക്ക് ഗുരുതര പരിക്ക്. ആഢംബര വാഹനങ്ങളിലൊന്നായ ഥാർ ടാക്സി കാറിൽ ഇടിക്കുകയായിരുന്നു. തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂർ സന്ദർശനത്തിന് ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.
Also Read: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
പോട്ടൂരിൽ വെച്ച് മഹിന്ദ്ര ഥാറും ബിഎംഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് ഥാർ ടാക്സിയിലേക്ക് ഇടിച്ചു കയറിയത്. മരിച്ചയാളുടെ ഭാര്യ, മകൾ, ടാക്സി ഡ്രൈവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. ബിഎംഡബ്ല്യൂ കാർ നിർത്താതെ പോയി. എന്നാൽ ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. കാറിലുണ്ടായിരുന്ന ഷെറിൻ എന്നയാളാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ
ചാനൽ പ്രവര്‍ത്തകര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി: മണിക്കൂറുകൾക്കുള്ളിൽ അക്രമി സംഘം പിടിയിൽ
കോട്ടയത്ത് ചാനൽ പ്രവർത്തകർക്ക് (24 ചാനൽ) നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമിസംഘം. കോട്ടയം നഗരത്തിൽ എംസി റോഡിൽ വച്ചായിരുന്നു സംഭവം. അക്രമി സംഘത്തെ പിന്നീട് പോലീസ് പിടികൂടി. ചാനൽ പ്രവർത്തകരുടെയും അക്രമി സംഘത്തിന്റെയും കാറുകൾ തമ്മിൽ തട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്. മദ്യലഹരിയിലായിരുന്നു അക്രമി സംഘം. തർക്കത്തിനൊടുവിൽ അക്രമി സംഘം തോക്കുമായി ചാടിയിറങ്ങി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ചാനൽ സംഘം വാഹനം അതിവേഗം ഓടിച്ച് അവിടെ നിന്നും രക്ഷപെടുകയായിരുന്നു.
ചാനൽ സംഘം പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതികളെ തോക്ക് സഹിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബുധനാഴ്ച ഒന്നരയോടെ നാട്ടകം സിമന്റ് കവലയിൽ വച്ചായിരുന്നു സംഭവം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചാനൽ സംഘം. ഇവരുടെ കാറിന് നേരെ ഇട റോഡിൽ നിന്ന് പിന്നോട്ട് എടുത്ത അക്രമി സംഘത്തിന്റെ കാർ എത്തുകയായിരുന്നു. പിന്നീട് ചാനൽ സംഘം തങ്ങളുടെ കാർ മുന്നിലേക്ക് എടുക്കുകയും അക്രമി സംഘത്തോട് വാഹനം ശ്രദ്ധിച്ച് ഓടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ കാറിനുള്ളിൽ ഉണ്ടായിരുന്ന വെള്ള ഷർട്ട് ധരിച്ച ഒരാൾ തോക്കുമായി ചാടിയിറങ്ങി. തുടർന്ന് ഇവർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അക്രമണത്തിൽ ഭയന്ന് പോയ ചാനൽ സംഘം പെട്ടെന്ന് തന്നെ വാഹനമെടുത്ത് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയും ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ആർ ജിജുവിനെ വിവരമറിയിക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...