Wayanad Car Accident: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

Car Accident: രാവിലെ ആറരയോടെയാണ് ദേശീയപാതയിൽ അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 09:41 AM IST
  • കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്
  • പരിക്കേറ്റ ഷവാസ്, യാദവ് എന്നിവർ ചികിത്സയിലാണ്
  • കൽപ്പറ്റ ഭാ​ഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു
Wayanad Car Accident: വയനാട്ടിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

വയനാട്: വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചു. രാവിലെ ആറരയോടെയാണ് ദേശീയപാതയിൽ അപകടമുണ്ടായത്. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു , മിഥുൻ എന്നിവരാണ് മരിച്ചത്. കാറിൽ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഷവാസ്, യാദവ് എന്നിവർ ചികിത്സയിലാണ്. കൽപ്പറ്റ ഭാ​ഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർ പാലക്കാട് നെഹ്റു കോളേജിലെ വിദ്യാർഥികളാണെന്നാണ് വിവരം. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Updating........

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News