Chintha Jerome: 2555 ദിവസങ്ങൾ, 54 ലക്ഷം പൊതിച്ചോറുകൾ; ഡിവൈഎഫ്ഐ നാടിന്റെ സ്‌നേഹമായി മാറിയെന്ന് ചിന്ത ജെറോം
Chintha Jerome about DYFI Pothichor project: ഡിവൈഎഫ്ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോര്‍ വിതരണം മാറിയെന്ന് ചിന്ത ജെറോം അഭിപ്രായപ്പെട്ടു.
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയിലെ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ വിതരണം 'ഹൃദയസ്പര്‍ശം' എട്ടാം വര്‍ഷത്തിലേയ്ക്ക്. 2555 ദിവസങ്ങള്‍ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്‌തെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. പ്രതിദിനം ശരാശരി 2000 പൊതിച്ചോര്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഴിഞ്ഞ ഏഴ് വര്‍ഷമായി പൊതിച്ചോറുകള്‍ വിതരണം ചെയ്ത ഡിവൈഎഫ്‌ഐ നാടിന്റെ സ്‌നേഹമായി മാറിയെന്ന് ചിന്ത ജെറോം പറഞ്ഞു.
'ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോര്‍ എന്ന ആവശ്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതല്‍ പൊതിച്ചോറുകള്‍ തയ്യാറാക്കി കാത്തിരിക്കാറുണ്ടെന്ന് ചിന്ത ജെറോം പറഞ്ഞു. ഡിവൈഎഫ്ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോര്‍ വിതരണം മാറിയിരിക്കുകയാണ്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്മാര്‍ പോലും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് യുവജന പ്രവര്‍ത്തകരോട് പറയാറുണ്ടെന്നും വിനയത്തോടെ ഡിവൈഎഫ്ഐ ഈ സ്നേഹം ഏറ്റുവാങ്ങുന്നുവെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.
ALSO READ: ഓശാന തിരുനാൾ സന്ദേശം; പരോക്ഷമായി രാഷ്ട്രീയം പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
രോഗികള്‍ക്ക് രക്തം ആവശ്യം വരുമ്പോള്‍ ഓടിയെത്തിയും ആംബുലന്‍സ് എത്തിച്ചും ഡിവൈഎഫ്ഐ രോഗികള്‍ക്കൊപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി അത് ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy