Mar George Alencherry: ഓശാന തിരുനാൾ സന്ദേശം; പരോക്ഷമായി രാഷ്ട്രീയം പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

Palm Sunday speech by Cardinal Mar George Alencheri: ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 11:46 AM IST
  • സമൂഹത്തിന് ഉചിതമായവരെ തെരഞ്ഞെടുക്കണമെന്ന് കർദ്ദിനാൾ പറഞ്ഞു.
  • ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചു.
  • ഡീൻ കുര്യാക്കോസും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.
Mar George Alencherry: ഓശാന തിരുനാൾ സന്ദേശം; പരോക്ഷമായി രാഷ്ട്രീയം പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

ഇടുക്കി: പരോക്ഷമായി രാഷ്ട്രീയം പറഞ്ഞ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഓശാന തിരുനാൾ സന്ദേശം. സമൂഹത്തിന് ഉചിതമായവരെ തെരഞ്ഞെടുക്കണമെന്ന് കർദ്ദിനാൾ പറഞ്ഞു. ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥിയുടെ പേര് പ്രസംഗത്തിൽ പരാമർശിച്ചു. 

നെടുങ്കണ്ടം സെൻ്റ്. സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിലെ ഓശാന തിരുനാൾ തിരുകർമ്മങ്ങൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടുക്കിയിലെ യു ഡി എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. 

ALSO READ: കെഎസ്ആർടിസി ബസ്സും തീർത്ഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് അപകടം; ആറു വയസ്സുകാരി മരിച്ചു

യുവജനത വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നതും ഇവർ രാജ്യത്തിനായി നിലകൊള്ളേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയായിരുന്നു ആലഞ്ചേരിയുടെ രാഷ്ട്രീയ പരാമർശം. ഇതിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിൻ്റെ പേരും സന്ദേശത്തിൽ പരാമർശിച്ചത്. ഇടുക്കിയിലെ കുടിയേറ്റ ജനത നേരിട്ട വെല്ലുവിളികളും വന്യമൃഗഭീഷണിയും പരാമർശത്തിന് വിധേയമായി. എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജ്ജ് മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ ഓശാന തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News