പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇതര സംസ്ഥാന തൊഴിലാളി സൗഹൃദനയത്തിന് പിന്നാലെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പുതിയ ആപ്പ് തയ്യാറാക്കി കേരളാ പൊലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതരസംസ്ഥാന തൊഴിലാളികളുടെ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ പങ്കാളികള്‍ ആയിട്ടുള്ളവരെ കണ്ടെത്തുന്നതിനു വേണ്ടിയുമാണ്‌ 'ഇ-രേഖ' എന്ന ഈ മൊബൈല്‍ ആപ്ലിക്കേഷന്‍. പാലക്കാട് ജില്ലയിലെ പൊലീസ് സേനയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.


സ്വദേശത്തെ വിവരങ്ങള്‍, വിരലടയാളം , ഫോട്ടോ, വോട്ടേഴ്സ് കാര്‍ഡ്,ആധാര്‍ എന്നിവയ്ക്കു പുറമ തൊഴിലാളികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരവും ആപ്പുകളില്‍ രേഖപ്പെടുത്തും. ഇവര്‍ക്ക് താമസസൗകര്യം നല്‍കുന്നവരും , തൊഴിലുടമയും തൊഴിലാളികളെ സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കുമ്ബോള്‍ പൊലീസെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ആപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. തുടര്‍ന്ന് 'ഇ-രേഖ'യുടെ ഒരു കോപ്പി തൊഴിലാളിക്ക് നല്‍കും.