E Gahan Digital Signature| ഇ ഗഹാന്‍ പകരം സംവിധാനം വരുന്നു,315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 200 എണ്ണത്തിലും പ്രശ്‌നം പരിഹരിച്ചു
ബാങ്കുകളില്‍ വായ്പാ സംബന്ധമായ കാര്യങ്ങള്‍ക്ക് ഇ ഗഹാന്‍ ഉപയോഗിച്ചിരുന്നു.
തിരുവനന്തപുരം: ഇ ഗഹാന്‍ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ പകരം സംവിധാനം ഏര്‍പ്പെടുത്തി രജിസ്‌ട്രേഷന്‍ വകുപ്പ്. സഹകരണ ബാങ്കുകളില്‍ വായ്പാ സംബന്ധമായ കാര്യങ്ങള്‍ക്ക് ഇ ഗഹാന്‍ ഉപയോഗിച്ചിരുന്നു.
ഈ സംവിധാനത്തില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തകരാര്‍ നാല് ദിവസങ്ങളായിട്ടും പരിഹരിക്കാന്‍ എന്‍ഐസി ( നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ ) ക്ക് കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
ALSO READ: World Stroke Day 2021| സ്‌ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
ഡിജിറ്റല്‍ സിഗ്നേച്ചര്‍ പുനഃസ്ഥാപിക്കുന്ന മുറയ്ക്ക് ഇപ്പോള്‍ നല്‍കുന്ന ഗഹാനുകള്‍ ഡിജിറ്റല്‍ സൈന്‍ ചെയ്ത് സമയബന്ധിതമായി അപ്പ് ലോഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇ ഗഹാന്‍ സംവിധനത്തില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകളിലെ വായ്പക്കാര്‍ക്ക് പ്രതിസന്ധി നേരിട്ടുവെന്ന പരാതി ഉയര്‍ന്ന അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ അടിയന്തര നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ ഐജി നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...