E Health Medical College| മെഡിക്കൽ കോളേജിൽ ഇ ഹെൽത്ത് പദ്ധതി അവസാനഘട്ടത്തിൽ
അഡ്വാൻസ് ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് , റിവ്യൂ അപ്പോയിൻ്റ്മെൻ്റ് എന്നീ സൗകര്യങ്ങളോടെയാണ് പദ്ധതി ജനങ്ങളിലേയ്ക്കെത്തുന്നത്.
തിരുവനന്തപുരം: ഇ ഹെൽത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജിൽ നടന്നുവരുന്ന ഇ ഹെൽത്ത് പദ്ധതി നിർവഹണം അവസാന ഘട്ടത്തിലേയ്ക്ക്. ഡിസംബർ മാസത്തോടെ ഇ ഹെൽത്ത് പദ്ധതി പൂർണമായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
ഡോക്ടർമാർ കുറിപ്പു നൽകാതെ തന്നെ ഒപിയിലിരുന്ന് ലാബ് പരിശോധനകളും എക്സ് റേയും ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനത്തിൻ്റെ പ്രാരംഭ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. അഡ്വാൻസ് ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് , റിവ്യൂ അപ്പോയിൻ്റ്മെൻ്റ് എന്നീ സൗകര്യങ്ങളോടെയാണ് പദ്ധതി ജനങ്ങളിലേയ്ക്കെത്തുന്നത്.
ALSO READ: Covid 19 Kerala : സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി
എസ് എ ടി ഉൾപ്പെടെ ഐപിയും പുതിയ സംവിധാനം വഴി ആരംഭിച്ചു. അഡ്മിഷൻ, വാർഡ് ട്രാൻസ്ഫർ, ബെഡ് അലോട്ട്മെൻ്റ്, ഡിസ്ചാർജ് എന്നിവ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കി യിട്ടുണ്ട്. കോവിഡ് മാറി വരുന്നതനുസരിച്ച് പേ വാർഡ് ബുക്കിംഗ് ഉൾപ്പെടെ രോഗികൾ ഏറെ പ്രയാസമനുഭവിച്ചിരുന്ന കാര്യങ്ങൾ ആശുപത്രിയിലെത്താതെ തന്നെ നടത്താൻ കഴിയും.
ഐ പി യിലെ ലാബ് സംവിധാനത്തിൻ്റെയും ടെലി മെഡിസിൻ്റെയും ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകെയുള്ള നിരവധി സോഫ്ട് വെയര്‍ കമ്പനികള്‍ പരമാവധി പരിശ്രമിച്ചിട്ടും കഴിയാത്ത കാര്യമാണ് ഇ ഹെല്‍ത്ത് പദ്ധതിയ്ക്കു കീഴില്‍ വിജയകരമായി നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...