ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇത്തവണയും പ്രളയമുണ്ടാകാന്‍ സാധ്യതയെന്നു ഭൗമമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയം മുന്നില്‍ കണ്ട് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ഭൗമമന്ത്രാലയം സെക്രട്ടറി എം രാജീവന്‍ പറഞ്ഞു. ഇതിന് പിന്നാലെ ഓറഞ്ച് ബുക്ക് പ്രസിദ്ധീകരണത്തിനു ഒരുങ്ങുകയാണ് ദുരന്ത നിവാരണ അതോറിറ്റി. 


പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതാണ് ഓറഞ്ച് ബുക്ക്. ഓറഞ്ച് ബുക്കിലെ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 


വാകപ്പൂക്കള്‍ വിതറിയ സ്റ്റേഷന്‍, ചിത്രങ്ങള്‍ പങ്കുവച്ച് റെയില്‍വേ...


മികച്ച സ്വീകാര്യത നേടി AIYF-ന്‍റെ പേപ്പർ ചലഞ്ച്!!


 




 


കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം പ്രളയത്തിനുള്ള സാധ്യത ഏറിവരികയാണ്‌. ഈ വര്‍ഷത്തിനു പുറമേ വരും വര്‍ഷങ്ങളിലും പ്രളയത്തിനു സാധ്യതയുണ്ട്. -അദ്ദേഹം പറഞ്ഞു. 


ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ക്ക്  അനുസരിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണം, അതിനൊപ്പം ഡാമുകള്‍ തുറക്കുന്ന കാര്യത്തിലും ആളുകളെ മാറ്റിപാര്‍പ്പിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം.