കിളിമാനൂർ: കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിനു വേണ്ടി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകാൻ എഐവൈഎഫ് ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന ന്യൂസ് പേപ്പർ ചലഞ്ചിന് കിളിമാനൂരിൽ മികച്ച പ്രതികരണം.
എഐവൈഎഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തനം സജീവമായി തുടരുന്നു.
ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാനും സി പി ഐ ദേശീയ കൗൺസിൽ അംഗവുമായ അഡ്വ: എൻ രാജൻ എക്സ് എംഎൽഎയിൽ നിന്നും പത്ര കെട്ടുകൾ സ്വീകരിച്ചു കൊണ്ടാണ് മണ്ഡലം തല ക്യാമ്പയിന് തുടക്കം കുറിച്ചത്.
പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കാനാറ, പാപ്പാല, നെല്ലിക്കാട് തൊളിക്കുഴി. തട്ടത്തുമല, വല്ലൂർ, കുന്നുമ്മേൽ എന്നിവിടങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചു.
നഗരൂർ മേഖലയിൽ നഗരൂർ, വെളളല്ലൂർ എന്നിവിടങ്ങളിലും. കിളിമാനൂർ മേഖലയിൽ മുളയ്ക്കലത്തുകാവ്, ചൂട്ടയിൽ ,പുതിയകാവ്, പുളിമാത്ത് മേഖലയിൽ കടമുക്ക് ,കാരേറ്റ്, തുടങ്ങിയ പ്രദേശങ്ങളിലും ക്യാമ്പയിൻ പുരോഗമിക്കുന്നു.
ജില്ലാ ജോയിന്റ് സെക്രട്ടറി ,ജി.എൽ.അജീഷ്, മണ്ഡലം കമ്മിറ്റി പ്രസിഡൻറ് രതീഷ്, വല്ലൂർ,സെക്രട്ടറി റഹീം നെല്ലിക്കാട് ,ജോ: സെക്രട്ടറി ബി.അനീസ്, വൈസ് പ്രസിഡന്റ് റ്റി. താഹ, പഴയകുന്നുമ്മേൽ മേഖലാ കമ്മിറ്റി സെക്രട്ടറി അരവിന്ദ് കളീലിൽ, പ്രസിഡന്റ് അഡ്വ: ശ്യാംകുമാർ, മണ്ഡലം കമ്മിറ്റി അംഗം സിദ്ധിഖ്, മേഖലാ കമ്മിറ്റി അംഗം ജയേഷ് രാജ്, പ്രണവ് ,കണ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ചലഞ്ചിന് നേതൃത്വം നൽകി.