Woman Eat Arali Flower collapsed and died: സൂര്യയുടെ ജീവിതം ഇല്ലാതാക്കിയത് അരളിപ്പൂവോ? കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്
Woman Collapsed and Death in Kochi Airport: ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപായി അയൽ വീട്ടിലെത്തിയ സൂര്യ അരളിച്ചെടിയിൽ നിന്നും പൂവ് നുള്ളി...
കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ച യുവതിയുടെ മരണ കാരണം അരളിപ്പൂവ് കഴിച്ചതിനെ തുടർന്നെന്ന് സൂചന. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂർ കൊണ്ടുരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യാ സുരേന്ദ്രനാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് കുഴഞ്ഞു വീണ് മരിച്ചത്. യു.കെയിൽ ജോലിക്കായി പോകുകയായിരുന്ന സൂര്യവഴി മധ്യേ ഛർദിക്കുന്നുണ്ടായിരുന്നു. എന്നാൽ അത് അത്ര ഗൗരവമായി കണക്കാക്കിയില്ല. വിമാനത്താവളത്തിലെത്തിയ സൂര്യ രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കാർഡിയാക് ഹെമറേജ് മൂലമാണ് മരിച്ചതെന്നാണ് ലഭിക്കുന്ന സൂചന. കുഴഞ്ഞ വീണതിന് പിന്നാലെ സൂര്യയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് അവിടെ നിന്നും പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ തിങ്കളാഴ്ച ആരോഗ്യ നില വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. രാവിലെ 11.30ന് പള്ളിപ്പാട്ടെ വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. യുവതിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിന്റെ കാരണം വ്യക്തമല്ല. യാത്ര പുറപ്പെടുന്നതിന് മുൻപായി അയൽ വീട്ടിലെത്തിയ സൂര്യ അരളിച്ചെടിയിൽ നിന്നും പൂവ് നുള്ളി കടിച്ചു തിന്നിരുന്നു. ഈ കാരണത്താലാകാം കാർഡിയാക് ഹെമറേജ് സംഭവിച്ചതെന്നാണ് സൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ സംശയമെന്ന് കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ അഭിലാഷ് കുമാർ പറഞ്ഞു.
ALSO READ: ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതേസമയം യുവതിക്ക് വേറെ എന്തെങ്കിലും അസുഖം ഉണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സൂര്യയുടെ പോസ്റ്റുമോർട്ടം നടന്നത്. ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളു. ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായിരുന്നു സൂര്യ. ഞായറാഴ്ച്ച യുകെയിലേക്ക് ജോലിക്കായി യാത്ര തിരിച്ചതായിരുന്നു. അതിനിടെയാണ് കുഴഞ്ഞു വീണതിന് പിന്നാലെ മരണപ്പെടുന്നത്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.