Kannur : വാൻ ലൈഫ് വ്ളോഗർ സഹോദരന്മാരായ ഇ-ബുൾ ജെറ്റിന്റെ (E-Bull Jet) എബിനെയും ലിബിനെയും (E-Bull Jet Ebin Libin) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ RTO നൽകിയ പരാതിയെ തുടർന്ന് വ്ളോഗർ സഹോദരന്മാർക്കെതിരെ പൊലീസ് (Kerala Police) നടപടിയെടുത്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അറസ്റ്റ് ചെയ്ത എബിനെയും ലിബിനെയും കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി പരസരിത്തും സഹോദരങ്ങൾ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കള്ളക്കേസിലാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്ന്  സഹോദരന്മാർ മാധ്യമങ്ങളോടായി അറിയിച്ചു.



ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്



യുവാക്കളും RTO യും തമ്മിൽ വാക്കേറ്റം ഉണ്ടായതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. അതിനിടെ എബിൻ പൊട്ടിക്കരഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിലെത്തുകയും ചെയ്തു.


ഇരുവരയും കൂടാതെ പൊലീസ് 20തോളം വ്ളോഗർമാരുടെ ആരാധകരെയും അറസ്റ്റ് ചെയ്തു. പൊലീസ് ബലമായിട്ടാണ് വ്ളോഗർ സഹോദരന്മാരെ പിടിച്ച് വലിച്ച് പൊലീസിന്റെ വാഹനത്തിനുള്ളിൽ കയറ്റിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു.



ALSO READ : Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു


സഹോദരന്മാരുടെ അറസ്റ്റിൽ പ്രതിഷോധിച്ച് സമൂഹമാധ്യമങ്ങളിൽ വൻ തോതിലാണ് പ്രതിഷേധം ഉയരുന്നത്. #SaveEBullJet ഹാഷ്ടാഗിൽ നിരവധി പേരാണ് സഹോദരന്മാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.