Mukesh Methil Devika Divorce: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച നേടിയ വിഷയമാണ് നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചനം (Mukesh Methil Devika Divorce).
ആദ്യം വെറും അഭ്യൂഹത്തോടെയായിരുന്നു തുടക്കമെങ്കിലും പിന്നീട് മേതിൽ ദേവിക തന്നെ വിവാഹമോചന വാർത്ത (Mukesh Methil Devika Divorce) സത്യമാണെന്നും ഹർജി ഫൈൽ ചെയ്തിട്ടുണ്ടെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതോടെ എന്താണ് ഇവരുടെ ബന്ധത്തിലുണ്ടായ വിള്ളലിന്റെ കാരണം എന്ന അന്വേഷണത്തിന്റെ തുടക്കമാ കുറിക്കുകയും ചെയ്തു.
ഇതോടെ വിഷയത്തിൽ പലതരത്തിലുള്ള വ്യാജ വാർത്തകളാണ് പുറത്തുവരുന്നത്. സത്യം പറഞ്ഞാൽ ഇരുവരുടെയും സ്വകാര്യതയെ പോലും വിലവയ്ക്കാത്ത രീതിയിലുള്ള വാർത്തകൾ പോലും വന്നുതുടങ്ങി. ഇത്രയും ആയപ്പോഴാണ് പ്രതികരണവുമായി ദേവിക (Methil Devika) രംഗത്തെത്തിയത്.
ദേവികയുടെ ആ പ്രതികരണത്തിന്റെ സപ്പോർട്ട് ചെയ്തുകൊണ്ടുള്ള അനുപമ എം ആചാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. ദേവികയുടെ പ്രതികരണം തന്നെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ളതാനിന്നും അത്രയും മാന്യമായിട്ടാണ് ദേവിക കാര്യങ്ങള്‍ അവതരിപ്പിച്ചതെന്നും പറഞ്ഞാണ് അനുപമ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
'സെപ്പറേഷൻ എന്നത് painful തന്നെയാണ്.. അതിനെ അതിന്റെ എല്ലാ ഭാവത്തോടെയും തന്നെ അഭിമുകീകരിക്കണം.. കരയണം.. ഒറ്റക്കിരിക്കണം.. എല്ലാരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കണം... അതൊക്ക വ്യക്തിപരമാണ്. ചിലർ ആ സെപ്പറേഷൻ തുടങ്ങുന്ന സമയങ്ങളിൽ ഇങ്ങനെ ഒന്നും ആവില്ല. വളരെ അധികം ആക്റ്റീവ് ആയി കാണാം,പല കാര്യങ്ങളിലും ഇടപെടുന്നതായി കാണാം.. എന്ത് തന്നെ ആയാലും.. It depends.. It takes time to heal... എന്നു തുടങ്ങുന്നതായിരുന്നു അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
മാത്രമല്ല ഒരു ബന്ധം വേര്പിരിയുമ്പോൾ മലയാളി കണ്ടെത്തുന്ന കാരണങ്ങൾ അവിഹിതം, വഴിവിട്ട ജീവിതം ഒക്കെ മാത്രം ആണ്.. ഇതൊന്നും മാത്രമല്ല വേർപിരിയാൻ ഉള്ള കാരണങ്ങൾ എന്ന് എപ്പോഴാണ് നമ്മൾ മനസിലാക്കുക എന്നും അനുപമ തന്റെ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
അനുപമ എം ആചാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.