മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയ്ക്ക് ഇഡിയുടെ നോട്ടീസ്
ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്കിയിട്ടുണ്ടോ എന്ന ഇഡിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) നോട്ടീസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Also read: സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 28; ആകെ മരണം 1587
ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നല്കിയിട്ടുണ്ടോ എന്ന ഇഡിയുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വിളിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയലുള്ള എം. ശിവശങ്കറിന്റെ (M. Shivashankar) ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നോട്ടീസ് എന്നാണ് റിപ്പോർട്ട്.
Also read: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; പരാതി നൽകി മീനാക്ഷി
സ്വർണ്ണക്കടത്ത് കേസിലും (Gold smuggling case), ലൈഫ് മിഷൻ കേസുകളുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് പുറത്തുവന്നപ്പോൾ സി എം രവീന്ദ്രന്റെ പേരിലും പ്രതിപക്ഷം ആരോപണം ഉണയിച്ചിരുന്നു. സി എം രവീന്ദ്രൻ (CM Raveendran) അനധികൃത ഇടപാടുകൾ നടത്തിയിട്ടുണ്ടോ സ്വത്ത് സമ്പടിച്ചിട്ടുണ്ടോ എന്നിവയൊക്കെ ഇഡി ചോദിച്ചറിയും.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)