സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 28; ആകെ മരണം 1587

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02, 063 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2972 പേരെയാണ്.    

Written by - Ajitha Kumari | Last Updated : Nov 4, 2020, 07:00 PM IST
  • സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 24 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 638 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 28; ആകെ മരണം 1587

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 8516 പേർക്കാണ്.  7473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 879 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 8206 പേർ രോഗമുക്തരായിട്ടുണ്ട്. 

Also read: സംസ്ഥാനത്ത് 8516 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8206 പേർ 

ഇന്ന് സംസ്ഥാനത്ത് 28 മരണങ്ങളാണ് (Covid death) സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി, നെടുമങ്ങാട് സ്വദേശി രാജന്‍, മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍, വാമനപുരം സ്വദേശി മോഹനന്‍, കരുമം സ്വദേശിനി സത്യവതി, കവലയൂര്‍ സ്വദേശി രാജു ആചാരി, കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍, എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ്, ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത്, ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ്, എറണാകുളം സ്വദേശിനി ശാന്ത, ആലുവ സ്വദേശിനി കറുമ്പ കണ്ണന്‍, ചേന്ദമംഗലം സ്വദേശി രവികുമാര്‍, തൃശൂര്‍ പുലഴി സ്വദേശി ദിലീപ്, മട്ടാത്തൂര്‍ സ്വദേശി ബാബു, നഗരിപുറം സ്വദേശി രാമചന്ദ്രന്‍ നമ്പൂതിരി, കൂന്നാമൂച്ചി സ്വദേശി ടി.ഒ. സേവിയര്‍, മുല്ലശേരി സ്വദേശി രാജന്‍, കോലത്തോട് സ്വദേശിനി കോമള , പ്രശാന്തി ഹൗസ് സ്വദേശി രവീന്ദ്രനാഥന്‍, മലപ്പുറം ചേരൂര്‍ സ്വദേശിനി ഫാത്തിമ, ചേക്കോട് സ്വദേശി അബ്ദുറഹിം, മീനാടത്തൂര്‍ സ്വദേശി അലി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ബാവ, കൊയിലാണ്ടി ബസാര്‍ സ്വദേശിനി ശകുന്തള (60), കക്കട്ടില്‍ സ്വദേശി ആന്ദ്രു, നരിക്കുനി സ്വദേശിനി ജാനകിയമ്മ, കാസര്‍ഗോഡ് പടന്നകടപ്പുറം സ്വദേശി അപ്പു എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1587 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Also read: കോവിഡിലും കൂസാതെ SBI; അറ്റാദായത്തിൽ വൻ വർധന  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02, 063 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2972 പേരെയാണ്.  സംസ്ഥാനത്ത് ഇന്ന് 10 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 24 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 638 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News