ഇപ്രാവിശ്യമെങ്കിലും പോകുമോ? രവീന്ദ്രന് നാലാം വട്ടവും ED യുടെ നോട്ടീസ്
സി.എം.രവീന്ദ്രന് നാലാമതും നോട്ടീസയച്ച് ഇഡി. വ്യാഴ്ച ഹാജരാകണമെന്ന് ഇഡി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നാലാം തവണയും ചോദ്യം ചെയ്യലിനായി നോട്ടീസയച്ചു. വ്യാഴ്ച ഹാജരാകണമെന്നാണ് നോട്ടിസിൽ ഇഡി അവശ്യപ്പെട്ടിരിക്കുന്നത്. മുമ്പ് ചികിത്സയും ആരോഗ്യ പ്രശ്നവും ചൂണ്ടിക്കാണിച്ച് രവീന്ദ്രൻ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
സ്വർണക്കടത്ത് കേസുമായി (Gold Smuggling Case) ബന്ധപ്പെട്ട് സ്വപ്നയുടെ മൊഴിയടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യനായി നോട്ടീസയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം.ശിവശങ്കരൻ മാത്രമല്ലാതെ ഓഫീസിലെ മറ്റ് പല ഉന്നതർക്കും സ്വർണക്കടത്തിനെ കുറിച്ചറിയാമെന്ന് സ്വപ്ന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി (ED) രവീന്ദ്രന് തുടർച്ചയായി നോട്ടീസയച്ചത്.
Also Read: Corona19: സംസ്ഥാനത്ത് 5218 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 5066 പേർ
എന്നാൽ ഇഡി ഓരോ തവണ നോട്ടീസയക്കുമ്പോൾ ഒരോ ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ചോദ്യം ചെയ്യല്ലിന് വൈകിപ്പിക്കുകയാണ് രവീന്ദ്രൻ (CM Raveendran). കോവിഡ് ബാധിതനാണെന്ന് പറഞ്ഞാണ് രവീന്ദ്രൻ ഇഡിയുടെ ആദ്യ നോട്ടീസിന് മറുപടി നൽകുന്നത്. കോവിഡ് വിമുക്തനായപ്പോൾ കോവിഡാനന്തര ചികിത്സയിലാണെന്ന് രണ്ടാമത്തെ നോട്ടീസിന് മറുപടി നൽകിയത്.
മൂന്നാമത്തെ തവണ നോട്ടീസ അയച്ചപ്പോൾ അഭിഭാഷകൻ വഴി ഒരാഴ്ച കൂടി ഹാജരാകൻ സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം നിരസിച്ചാണ് ഇന്ന് നാലാം തവണയും ഇഡി നോട്ടീസ് അയക്കുന്നത്.
Also Read: Actress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി
നിലവിൽ ഇഡി ജെയിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യുകയാണ്. നാളെ അവരെ ചോദ്യം ചെയ്യാനുള്ള കോടതി അനുവദിച്ച അവസാന തീയതിയുമാണ്. ഇതിന് ശേഷമാണ് ഇഡി വ്യാഴ്ച രവീന്ദ്രനോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.