കൊച്ചി: കൊച്ചിയിൽ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് (Boat) കടലിൽ മുങ്ങി. എട്ട് പേരെ കാണാതായതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നുള്ള ആണ്ടവർ തുണൈ എന്ന ബോട്ടാണ് ലക്ഷദ്വീപിന് (Lakshadweep) സമീപം കടലിൽ മുങ്ങിയത്. ബോട്ടിൽ ഉടമയടക്കം എട്ട് പേരാണ് ഉണ്ടായിരുന്നതെന്ന് മറ്റ് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 29ന് കൊച്ചിയിൽ നിന്ന് ആണ്ടവർ തുണൈ അടക്കം മൂന്ന് ബോട്ടുകളാണ് പുറപ്പെട്ടത്. മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ആണ്ടവർ തുണൈ ബോട്ട് കാണാതായ വിവരം ബന്ധുക്കളെ അറിയിച്ചത്. ബോട്ട് മുങ്ങി പോയെന്നാണ് സാറ്റലൈറ്റ് ഫോൺ വഴി അറിയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. മം​ഗലാപുരത്ത് നിന്നുള്ളവരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.


ALSO READ: കേരളത്തിൽ അതിശക്തമായ മഴ; അച്ചൻ കോവിൽ, മണിമലയാറുകളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയസാധ്യതാ മുന്നറിയിപ്പ്


ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകൾ സുരക്ഷിതമായി തീരത്ത് അടുപ്പിച്ചു. അതേസമയം, ബോട്ടിലെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് കോസ്റ്റ് ​ഗാർഡ് (Coast Guard) രക്ഷാപ്രവർത്തനം തുടരുകയാണ്. ലക്ഷദ്വീപിൽ നിലവിൽ ശക്തമായ കടൽക്ഷോഭമാണ്. കാറ്റിന് ശമനം ഉണ്ടെന്നത് മാത്രമാണ് ആശ്വാസകരം.


അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും കടൽക്ഷോഭവും തുടരുകയാണ്. അച്ചൻ കോവിൽ, മണിമലയാറുകളുടെ തീരങ്ങളിൽ പ്രളയസാധ്യതയെന്ന് (Flood Alert) മുന്നറിയിപ്പ്. പ്രളയമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല വിഭവ കമ്മീഷൻ ഓറഞ്ച് ബുള്ളറ്റിൻ പുറപ്പെടുവിച്ചു. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നത്.


ALSO READ: കടൽക്ഷോഭം രൂക്ഷം; വലിയതുറ കടൽ പാലത്തിന്റെ ഒരു ഭാഗം താഴ്ന്നു


മണിമലയാർ, അച്ചൻകോവിലാർ എന്നീ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ബുള്ളറ്റിനിൽ പറയുന്നു. കല്ലൂപ്പാറയിൽ മണിമലയാർ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ കൂടി കനത്ത മഴയും കാറ്റും തുടരും. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്ത് തുടരുന്നത്.


അടുത്ത മണിക്കൂറുകളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്രമായി മാറിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ​ഗോവ, മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ അതിതീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് അമ്നി ദ്വീപിന് സമീപത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലാണ് നീങ്ങുന്നത്. ​ഗോവ, മഹാരാഷ്ട്ര തീരത്ത് അപകടമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്ഥാൻ, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങൾക്കും കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊച്ചി മുതൽ കറാച്ചി വരെയുള്ള തുറമുഖങ്ങളിലെല്ലാം അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക