പാലക്കാട്:  Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അദ്ധ്യക്ഷൻ ഇന്ന് ഉച്ചയ്ക്ക് 3.30 ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ നിരക്ക് വർദ്ധനവ് പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധനവ് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Electricity Bill: വൈദ്യുതി 'ഷോക്ക്' തീവ്രത കൂടും, പുതുക്കിയ നിരക്ക് ശനിയാഴ്ച


2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതിനിരക്കാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.  ഗാർഹിക വൈദ്യുതി നിരക്കിൽ 18.14 ശതമാനം വർധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അതായത്  ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. 


Also Read: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം: വമ്പൻ പ്രതിഷേധത്തിന് കോൺഗ്രസ്, ഉന്നത നേതാക്കൾ വയനാട്ടിൽ 


 


കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.  2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഈ സമയം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യൂണിറ്റിന് 92 പൈസ നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ബോർഡിന്റെ ആവശ്യത്തിൽ വലിയ ഭേദഗതികൾ ഇല്ലാതെ നിരക്ക് വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. 


അതേസമയം ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ 2,117 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയുമാണ്. വൻകിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.  എന്തായാലും വൈദ്യുതി നിരക്ക് പ്രഖ്യാപിക്കുമ്പോൾ അറിയാം ഇത് ശരിക്കും ജനങ്ങൾക്ക് ഷോക്ക് ആകുമോ ഇല്ലയോ എന്ന്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.