Rahul Gandhi's office Attacked: വമ്പൻ പ്രതിഷേധത്തിന് കോൺഗ്രസ്, ഉന്നത നേതാക്കൾ വയനാട്ടിൽ

Rahul Gandhi's office Attacked:  രാഹുൽഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്  യുഡിഎഫ് റാലിയും പ്രതിഷേധവും നടത്തും.   

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 08:18 AM IST
  • രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലി
  • ഉച്ചയ്ക്ക് രണ്ട് മണിക്ക് കൽപ്പറ്റയിലെ ഓഫീസ് പരിസരത്തു നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്തും
Rahul Gandhi's office Attacked: വമ്പൻ പ്രതിഷേധത്തിന് കോൺഗ്രസ്, ഉന്നത നേതാക്കൾ വയനാട്ടിൽ

കൽപ്പറ്റ: Rahul Gandhi's office Attacked:  രാഹുൽഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്  യുഡിഎഫ് റാലിയും പ്രതിഷേധവും നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക്  കൽപ്പറ്റയിലെ ഓഫീസ് പരിസരത്തു നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ശേഷം കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗങ്ങളും നടത്തും. 

Also Read: രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം: എസ്എഫ്ഐ വയനാട് ജില്ല പ്രസിഡൻ്റ് അടക്കം 19 പേർ പിടിയിൽ 

ഇതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ വയനാട്ടിലെത്തും.  റാലിയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്  അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.  പ്രതിഷേധ പരിപാടികൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം. 

Also Read: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണം അംഗീകരിക്കാനാവാത്തത്, നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കും:എസ്.എഫ്.ഐ 

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്താനാണ് യുഡിഎഫിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ എകെജി സെന്റർ ഉൾപ്പെടെയുള്ളവയ്ക്ക് പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡൽഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. സംസ്ഥാനത്തുടനീളം പലയിടങ്ങളിലും ഇന്നലെ നടന്ന പ്രതിഷേധ മാർച്ചിനിടെ സംഘർഷമുണ്ടായി. 

ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. കോൺഗ്രസ് ദേശീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ഓഫീസ് ആക്രമണം ഭീരുത്വമാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിൻറെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പറഞ്ഞു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെനന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചത്. 

Also Read: Viral Video: ആദ്യം നാണം.. പിന്നെ വരന്റെ പെർഫോമൻസ്..! വീഡിയോ വൈറൽ 

ഇതിനിടയിൽ ഇന്നലെ തന്നെ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളുകയും രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജനും പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി അറിയിച്ചു. 

Also Read: തടി കുറയ്ക്കണോ? എന്നാൽ ദിവസവും ഈ ജ്യൂസ് കുടിച്ചോളൂ.. അറിയാം വ്യത്യാസം! 

മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ പെട്ടിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ എസ്എഫ്ഐ മാ‍ര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും പ്രതീക്ഷിച്ചില്ല.  വയനാട്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം ഇന്നലെതന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News