തൃശ്ശൂർ; ഒളരിക്കര ദേവസ്വത്തിൻറെ ഉടമസ്ഥതയിലുള്ള കൊമ്പൻ ഒളരിക്കര കാളിദാസൻ ചരിഞ്ഞു. കടവല്ലൂരിലെ കെട്ടും തറിയിൽ നിന്നിരുന്ന ആന തളർന്ന് വീഴുകയായിരുന്നു. രണ്ട് ദിവസമായി തീറ്റ എടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ അഴിച്ചിട്ട് അധികം ദിവസമായിട്ടില്ല. ഹൃദയാഘാതമാകാം എന്നാണ് നിഗമനം. മറ്റ് വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമെ അറിയാൻ കഴിയു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ നിന്നാണ് ആനയെ ഒളരിക്കര ദേവസ്വം വാങ്ങിക്കുന്നത്. നിലമ്പൂർ കാടുകളിൽ എവിടെയോ ജനിച്ച ആനക്കുട്ടി 1990-91 കാലഘട്ടത്തിലാണ് മലവെള്ളപ്പാച്ചിലിൽ വനം വകുപ്പിൻറെ കയ്യിൽ എത്തുന്നത്. പിന്നീട് ന്യൂഡൽഹിയിലെ സർക്കസ് കമ്പനിയിലേക്ക് ആനക്കുട്ടിയെ ലേലം ചെയ്തു. അവിടെ നിന്നും കോട്ടയത്തേക്ക് വിറ്റ ആനയെ തിരുമാന്ധാം കുന്ന് ദേവസ്വം വാങ്ങുകയായിരുന്നു. അവരതിന്  തിരുമാന്ധാംകുന്ന് ദേവീപ്രസാദ് എന്ന് പേരിട്ടു. അത്ര പെട്ടെന്ന് ഒരു പാപ്പാൻമാർക്കും വഴങ്ങാത്ത ആനക്കുട്ടി ക്ഷേത്രത്തിനും പ്രശ്നമായി.


അക്കാലത്താണ് തട്ടകത്തേക്ക് ഒരാനയെ വാങ്ങിക്കണമെന്ന ആവശ്യവുമായി ഒളരി ഭഗവതിക്ഷേത്രത്തിലെ കമ്മിറ്റിക്കാരും കരക്കാരും ചേർന്ന് ജ്യോതിഷ പണ്ഡിതൻ കൂടിയായിരുന്ന കൈമുക്ക് രാമൻ അക്കിത്തിരിപ്പാടിനെ കണ്ടത്. പ്രശ്ന വിധിയിൽ തിരുമാന്ധാം കുന്ന് ദേവസ്വത്തിൻറെ പക്കലുള്ള ആനയെ വാങ്ങാം എന്നായി. അതിനിടയിൽ നിയമനടപടിക്രമങ്ങളിൽ അൽപ്പം താമസം നേരിട്ടു. ആറ് മാസം വേണ്ടി വന്നു നടപടിക്രമം പൂർത്തിയാക്കാൻ. ഒടുവിൽ 2005 ചിങ്ങ മാസം ഉത്രാടം നക്ഷത്രത്തിൽ ഒളരിക്കരയിലേക്ക് കാളിദാസൻ എത്തുകയായിരുന്നു.


എടുത്ത കൊമ്പുകളും ഉറച്ച നട അമരങ്ങളും ആനയുടെ പ്രത്യേകതയാണ്. നിലത്തിഴയുന്ന തുമ്പി, നല്ല ചെവികൾ എന്നിവയൊക്കെ ആനയുടെ ഒത്ത ലക്ഷണങ്ങളാണ്. ഇടയിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലും കുറച്ചു കാലമായി ആന ശാന്തനാണ്. കാളിദാസൻറെ അകാലത്തിലുള്ള വിയോഗം ആന പ്രേമികളെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.