Crime: തള്ളിയിട്ടതെന്ന് സംശയം; ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 11:32 AM IST
  • തമിഴ്നാട് സ്വദേശിയായ ആകാശ് എന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം.
  • ഇയാളെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയെ പിടികൂടിയത്.
Crime: തള്ളിയിട്ടതെന്ന് സംശയം; ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തമിഴ്നാട് കാഞ്ചീപുരം സ്വദേശി ശരവണൻ എന്ന യുവാവാണ് മരിച്ചതെന്നാണ് വിവരം. ഇയാളെ തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ സ്വദേശിയെ പിടികൂടിയത്. യാത്രക്കാരിൽ ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.

Add Zee News as a Preferred Source

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 11.30ന് എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന്‍ വീണത്. ഡോറിൽ ഇരുന്ന ആളാണ് മരിച്ചത്. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തപ്പോഴാണ് അപകടമുണ്ടായത്. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. 

Trending News