'ഒരു സെക്കൻഡ് ക്ലാസ് യാത്ര'യുടെ വിജയത്തിന് ശേഷം റെജിസ് ആൻ്റണി ഒരുക്കുന്ന 'സ്വർഗം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. രസകരവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ രംഗങ്ങൾ കോർത്തിണക്കിയ ട്രെയിലർ, മനോഹരമായൊരു കുടുംബചിത്രമാണ് 'സ്വർഗം' എന്ന സൂചന നൽകുന്നു.
ജോണി ആന്റണി, അജുവർഗീസ്, മഞ്ജുപിള്ള, അനന്യ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി ഫെർണാണ്ടൻസും ടീമും നിർമ്മിക്കുന്ന ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.
Read Also: മഴ ശക്തമാകും, ഒപ്പം ഇടിമിന്നലും; മലയോരമേഖലകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാതലത്തിൽ അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സ്വർഗത്തിലെ കല്യാണപാട്ടും കപ്പപാട്ടും സ്നേഹ ചൈതന്യമേ എന്ന ഗാനവും ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി.
വിനീത് തട്ടിൽ, സിജോയ് വർഗീസ്, സാജൻ ചെറുകയിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ, ഉണ്ണി രാജാ, കുടശ്ശനാട് കനകം, പുത്തില്ലം ഭാസി, മനോഹരി ജോയ്, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ- ലിസ്റ്റി. കെ. ഫെർണാണ്ടസ്. തിരക്കഥ- റെജീസ് ആൻ്റണി റോസ്റെ ജീസ്. ഹരിനാരായണൻ സന്തോഷ് വർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാലാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം- എസ്. ശരവണൻ. എഡിറ്റിംഗ്- ഡോൺ മാക്സ്. കലാസംവിധാനം- അപ്പുണ്ണി സാജൻ. മേക്കപ്പ്- പാണ്ഡ്യൻ. കോസ്റ്റ്യൂം ഡിസൈൻ- റോസ് റെജീസ്.
നിശ്ചല ഛായാഗ്രഹണം- ജിജേഷ് വാടി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- എ.കെ. റെജിലേഷ്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- ആൻ്റോസ് മാണി, രാജേഷ് തോമസ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.