മറയൂർ: ഒരാനയുടെ പ്രസവത്തിനായി ഒരു നാട് മുഴുവൻ കാത്ത് നിന്ന കഥയാണ് മറയൂരിലേത്. മറയൂരിലെ ഇച്ചിമരമൂല ഭാഗത്തെ അന്തർസംസ്ഥാന പാതയിലാണ് സംഭവം. രാവിലെ അഞ്ചു മണിയോടെ  തമിഴ്നാട്ടില്‍ നിന്നും നിര്‍മ്മാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിൽ കാട്ടാനക്കൂട്ടം വഴി മാറാതെ നിൽക്കുകയായിരുന്നു. ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും പിന്നീടാണ് ആളുകൾക്ക് സംഭവം പിടികിട്ടിയത്. ഒരു പിടിയാന പ്രസവിക്കാൻ നിൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഷ്ടിച്ച് രണ്ട് മണിക്കൂറെ വേണ്ടി വന്നുള്ളു നടുറോഡിൽ ആനക്ക് സുഖ പ്രസവം. മിടുക്കനായ ആനക്കുട്ടൻ അമ്മയുടെ ചൂട് പറ്റി നിന്നു.മറയൂരില്‍ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നിലായിരുന്നു കാട്ടാനയുടെ സുഖപ്രസവം. 


ALSO READ: ബൈക്ക് വാങ്ങാൻ കള്ളൻ വീട്ടിലെത്തി; ഓടിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ബൈക്ക് വാങ്ങി മുങ്ങി


ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഭാഗമാണ് ഇച്ചിമരമൂല.ഇരു വശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നു പോകാതെ കാട്ടാനക്കൂട്ടം ശ്രദ്ധിക്കുകയും ചെയ്തു. കാട്ടാനക്കൂട്ടം കാടിനുള്ളിലേക്ക് മടങ്ങി പോയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.


Also Read: പുരുഷധനം നൽകാതെ വിവാഹം നടക്കില്ല..! ബഹളം വച്ച് വധു, വീഡിയോ വൈറൽ 


ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും പ്രകോപനമുണ്ടാക്കാതെ ശാന്തരായി നിന്നു. മറയൂരില്‍ നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂര്‍ സ്വദേശി ദുരൈ, മുരുകേശന്‍, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാര്‍, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്ന് പോകാതെ നിയന്ത്രിച്ചത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ