തൃശൂർ: ഓണ്‍ലൈൻ പരസ്യം കണ്ട് സ്പോർട്സ് ബൈക്ക് വാങ്ങാനെത്തിയയാള്‍ ടെസ്റ്റ് ഡ്രൈവ് നടത്താനെന്ന വ്യാജേന ബൈക്കുമായി കടന്നുകളഞ്ഞതായി പരാതി. തൃശൂർ കോടന്നൂർ സ്വദേശിയായ ശ്യാമിന്റെ കെടിഎം ആർ സി 200 ബൈക്കാണ് തട്ടിപ്പിലൂടെ നഷ്ടമായത്. കോഴിക്കോട് സ്വദേശിയെന്ന് പരിചയപ്പെടുത്തി എത്തിയ വിഷ്‌ണു എന്നയാളാണ് വാഹനം തട്ടിയെടുത്തത്.
ഇരിങ്ങാലക്കുടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ കോടന്നൂർ സ്വദേശി ശ്യാം വാഹനം വിൽക്കുന്നതിനായി ഓൺലൈനിൽ ഇട്ട പരസ്യം കണ്ടാണ് വിഷ്ണു കഴിഞ്ഞ 23ന് വാഹനം വാങ്ങാനെത്തിയത്. തുടർന്ന് ഇയാൾ ബൈക്ക് ഓടിച്ചു നോക്കാനെന്ന വ്യാജേന കൈക്കലാക്കി മുങ്ങുകയായിരുന്നു.
Read Also: Crime: വീട്ടമ്മമാർ അടങ്ങുന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; അയച്ചപ്പോള്‍ പിശക് പറ്റിയെന്ന് വൈദീകൻ
ബൈക്ക് ഓടിച്ച് നോക്കാൻ നൽകിയ ശേഷം കാത്തു നിന്നു. ഏറെ നേരമായിട്ടും ഇയാൾ തിരിച്ചുവരാത്തതിൽ സംശയം തോന്നി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷമാണ് ഇയാൾ ബൈക്കുമായി കടന്നു കളഞ്ഞതായി ഉടമയ്ക്ക് മനസിലായത്.
ശ്യാമിന്റെ പരാതിയിൽ കേസെടുത്ത ചേർപ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ വിഷ്ണു സ്ഥിരം കുറ്റവാളിയാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പത്തനംതിട്ട മലയാളപ്പുഴ സ്വദേശിയാണെന്നും പോക്സോ, വാഹന മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്നും പോലീസ് പറയുന്നു.
Read Also: നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി
വാഹനം പൊളിച്ചു കടത്തുന്ന വൻ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും, സ്ഥിരമായി തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പ്രതിയെ പിടികൂടുമെന്നും പോലീസ് അറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...