കൊച്ചി: കേരളാ പോലീസിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് അന്വേഷണം നടത്തും. തട്ടിയിട്ട പറമ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. വിഷയം ചൂണ്ടിക്കാണിച്ച് വിജിലൻസ് ഡയറക്ടർക്കും ഡി.ജി.പിക്കും ഇഡി കത്തയച്ചു. സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇതെന്താണ് എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളാണോ,പണിമിടപാടുകളാണോ ഇതിന് പിന്നിലെന്നോ പോലും സൂചനകളില്ല. ആരുടെ പരാതിയാണ് അന്വേഷണത്തിന് അടിസ്ഥാനം എന്നതും ചോദ്യ ചിഹ്നമാണ്.


ALSO READ:  Popular Finance scam: പ്രതികളുടെ 31 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി


സംസ്ഥാന സർക്കാരുമായുള്ള വിവാദങ്ങൾ നോക്കുമ്പോൾ ഇഡി പ്രതിക്കൂട്ടിലാണ്. അത് കൊണ്ട് തന്നെ അന്വേഷണത്തിന് അനുമതി കൊടുക്കുമോ എന്നതും അറിയേണ്ടതുണ്ട്. എ.എസ്.ഐയുടെ ആത്മഹത്യയെ തുടർന്ന് വിവാദമായ പോലീസ് സ്റ്റേഷനാണ് തടിയിട്ട പറമ്പ്. സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥരുമായുണ്ടായ തർക്കമാണ് ഇതിന് പിന്നെലെന്നായിരുന്നു സൂചന. 2019ലായിരുന്നു സംഭവം.


ALSO READ: Cannabis seized: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ കസ്റ്റഡിയിൽ


അതേസമയം ചന്ദ്രികാ കള്ളപ്പണ വിവാദത്തിൽ മു ഇ ൻ അലി ഇന്നലെ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇന്നലെ കുഞ്ഞാലിക്കുട്ടിയ്ക്കടക്കം എതിരെ തെളിവുകൾ നൽകാൻ ഹാജരാവുമെന്നായിരുന്നു അലി അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.