കൊച്ചി:സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി നടത്തിയ ഹവാല ഇടപാടുകള്‍ ഞെട്ടിക്കുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എന്‍ഫൊഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്,


കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്(ED)
കേസെടുക്കുകയും ചെയ്തു.


കേസ് അന്വേഷണത്തില്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്,സ്വപ്നയേയും സന്ദീപിനേയും സരിത്തിനെയും 
കസ്റ്റഡിയില്‍ വേണം എന്നാവശ്യപെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.


Also Read:സംസ്ഥാനത്തെ മയക്കുമരുന്ന് -സ്വര്‍ണ്ണ കള്ളക്കടത്ത് സംഘങ്ങള്‍;ഡിജിപിക്ക് കസ്റ്റംസ് നോട്ടീസയക്കും!


 


ഇവരെ വിശദമായി ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം,ഇവരെ ചോദ്യം ചെയ്‌താല്‍ പണമിടപാടുകളുടെ കൂടുതല്‍ 
വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.


അതിനിടെ,എന്‍ഐഎ യുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ അടുത്ത മാസം 21 വരെ ജൂഡിഷ്യല്‍
കസ്റ്റഡിയില്‍ വിട്ടു.