Cpm Secretariat Meeting: ഇ.പി ജയരാജനും,എ.കെ ബാലനും അടക്കം അഞ്ചു മന്ത്രിമാർ മത്സരിക്കില്ല
രണ്ട് ടേം മത്സരിച്ചവർ മാറി നിൽക്കണമെന്ന നിർദ്ദേശം കർശനമായി പാലിച്ച് കൊണ്ടാണ് തീരുമാനങ്ങൾ സി.പി.എം എടുത്തിരിക്കുന്നത്
തിരുവനന്തപുരം: മന്ത്രിമാരായ ഇ.പി ജയരാജനും(EP Jayarajan) എ.കെ ബാലനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇരുവും മത്സരിക്കേണ്ടതില്ലെന്ന് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചു. രണ്ട് ടേം മത്സരിച്ചവർ മാറി നിൽക്കണമെന്ന നിർദ്ദേശം കർശനമായി പാലിച്ച് കൊണ്ടാണ് തീരുമാനങ്ങൾ സി.പി.എം എടുത്തിരിക്കുന്നത്.
രണ്ട് ടേം മത്സരിച്ചവർ മാറിനിൽക്കണമെന്ന വ്യവസ്ഥ കർശനമായി പാലിക്കണമെന്ന് സെക്രട്ടറിയേറ്റിൽ ശക്തമായ അഭിപ്രായം ഉയർന്നുവന്നു. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും (Thomas Issac) ഇളവ് നൽകണമെന്ന അഭിപ്രായത്തോടും വിയോജിപ്പുണ്ടായി.ജയരാജൻ സംഘടനാ ചുമതലയിലേക്ക് മാറിയെക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ മട്ടന്നൂരിൽ മത്സരിക്കും. അതേസമയം എ.കെ ബാലന്റെ ഭാര്യ മത്സരിക്കുമെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഏതായിരിക്കും മണ്ഡലം എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
ALSO READ: E Sreedharan: അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ എതിർപ്പില്ല,ഗവർണറാകില്ലെന്നും മെട്രോമാൻ
1997-ൽ അഴീക്കോട് നിന്നാണ് ഇ.പി ജയരാജൻ ആദ്യമായി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് (Assembly) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മേയ് 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് ഇദ്ദേഹം മന്ത്രിപദം രാജി വെച്ചു. പിന്നീട് വീണ്ടും തിരിച്ചെത്തി.
ALSO READ : KIIFB ക്കെതിരെ ED കേസെടുത്തു, CAG റിപ്പോർട്ടിൽ പരാമർശിച്ച വ്യാപക ക്രമക്കേഡ് കേസിന്റെ പ്രധാനഘടകം
2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നിന്ന് ജയിച്ചാണ് ഐസക് മന്ത്രിയാവുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ജി.സുധാകൻ കായംകുളത്തുനിന്ന് 1996-ൽ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2006-ൽ അമ്പലപ്പുഴയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...