തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസ്.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ 6 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിന് പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. അതേസമയം, രണ്ട് കുത്തുകള്‍ ഏറ്റ അഖിലിനെ അടിയന്തിര ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കാര്‍ഡിയോ തൊറാസിക് സര്‍ജറിയ്ക്കാണ് അഖിലിനെ വിധേയമാക്കുന്നത്. നിലവില്‍ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികാരമാണെന്നും ആശങ്കപ്പെടാനില്ലെന്നു൦ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ക്യാന്‍റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം ഒത്തുതീര്‍പ്പാക്കാനായി വിളിച്ച അനുരഞ്ജന ചര്‍ച്ചയ്ക്കിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന് കുത്തേല്‍ക്കുകയുമായിരുന്നു.