EP Jayarajan autobiography controversy: പോളിങ് ദിനത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ `കട്ടൻചായയും പരിപ്പ് വടയും`, പ്രചരിക്കുന്ന ആത്മകഥ തന്റേതല്ലെന്ന് ഇ.പി
EP Jayarajan autobiography controversy: പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. വോട്ടെടുപ്പ് ദിനമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തിൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ആത്മകഥ. ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന 'കട്ടൻചായയും പരിപ്പ് വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ആത്മകഥയെന്ന പേരിൽ പ്രചരിക്കുന്ന ഭാഗങ്ങളിലാണ് വിവാദ പരാമർശങ്ങളുള്ളത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാലക്കാട് സിപിഎം സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും തുടങ്ങി ഗുരുതര പരാമർശങ്ങളാണ് ആത്മകഥയായി പ്രചരിക്കുന്ന ഭാഗത്തുള്ളത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും വിമർശനം.
Read Also: വയനാട്ടിലും ചേലക്കരയിലും ആര് വാഴും, ആര് വീഴും, വിധിയെഴുത്ത് ആരംഭിച്ചു (LIVE)
എന്നാൽ പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. തികച്ചും അടിസ്ഥാന രഹിതമാണെന്നും പുസ്തകം താൻ എഴുതിതീർന്നിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ആർക്കും നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.
അതിനിടെ പ്രസാധനം നീട്ടിവെച്ചതായി ഡിസി ബുക്ക്സ് അറിയിച്ചു. പുസ്തക നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെച്ചതായി വിശദീകരണം. വോട്ടെടുപ്പ് ദിനമായ ഇന്ന് ആത്മകഥ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഡിസി ബുക്ക്സ് അറിയിച്ചു.
പാലക്കാട് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണെന്നും വിമർശിക്കുന്നു. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പിവി അൻവറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.
എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും പരാമർശിക്കുന്നു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കർ കൂടിക്കാഴ്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ഇപി ജയരാജൻ ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.